May 6, 2024

വയനാടിന്‍റെ വികസനത്തില്‍ കുടിയേറ്റ ജനതയും മിഷനറി വൈദികരും വഹിച്ച പങ്ക് മഹത്തരം – എം.ഐ ഷാനവാസ്

0
Sol 3192

വയനാടിന്‍റെ വികസനത്തി ല്‍ ജില്ലയിലെ ആദ്യകാല കുടിയേറ്റ ജനതയും അവര്‍ക്കു നേതൃത്വം നല്‍കിയ വൈദികരും വഹിച്ച പങ്ക് മഹത്തരമാണെന്ന് വയനാട് എം.പി. എം.ഐ.ഷാനവാസ് പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനിന്ന കല്ലോടി സെന്‍റ്.ജോര്‍ജ് ദേവാലയത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സൗകര്യമില്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ വയനാട്ടില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും റോഡുകള്‍ വെട്ടുന്നതിനും വികസനമെത്തിക്കുന്നതിനും പൊതുപ്രവര്‍ത്തകരോടും ജനങ്ങളോടും ചേര്‍ന്ന് മിഷനറിമാരും വൈദികരും സഹിച്ച ത്യാഗങ്ങള്‍ നമുക്ക് മറക്കുവാന്‍ കഴിയുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നാടിന്‍റെ വികസന വിഷയങ്ങളില്‍ രാഷ്ട്രീയം മറന്ന് ഒരുമിച്ച് പോരാടുവാനുള്ള വലിയ മനസ്സ് എല്ലാ പൊതുപ്രവര്‍ത്തകരും സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്‍റെ ഏറ്റവും വലിയ ആവശ്യമായി തീര്‍ന്നിട്ടുണ്ടെന്ന്‍ അദ്ദേഹം പറഞ്ഞു. വികസന വിഷയങ്ങളില്‍ തര്‍ക്കിക്കുന്ന സംസ്ക്കാരം നാടിന്‍റെ വളര്‍ച്ചക്ക് ഗുണംചെയ്യുകയില്ലെന്നും അദ്ദേഹം തുടര്‍ന്നു  പറഞ്ഞു. കല്ലോടി യു.പി.സ്കൂളില്‍ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടന്ന ജൂബിലിസമ്മേളനം മാനന്തവാടി പള്ളി വികാരി ഫാ.അഗസ്റ്റിന്‍ നിലക്കപ്പള്ളി നിലവിളക്ക് കൊളുത്തി നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മുന്‍ വികാരിമാരായ ഫാ.ജോണ്‍ പുത്തന്‍പുര, ഫാ.ജോര്‍ജ്ജ് മമ്പള്ളി ല്‍, ഫാ.മാത്യു അത്തിക്കല്‍, ഫാ.ജോസ് തേക്കനാടി, ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പിള്ളി, വികാരി ഫാ.അഗസ്റ്റിന്‍ പുത്തന്‍പുര, അസി.വികാരി ഫാ.സുനില്‍ മഠത്തില്‍, ഷാബു ചക്കാലക്കുടി തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശിഷ്ടാതിഥികള്‍ക്ക്‌ പള്ളി അങ്കണത്തില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. കല്ലോടി ഇടവകയുടെ കഴിഞ്ഞകാല വികസനത്തില്‍ നിര്‍ണ്ണായക നേതൃത്വം നല്‍കിയ മുന്‍ വികാരിമാരെയും അസിസ്റ്റന്‍റ് വികാരിമാരെയും ആദരിച്ചു.                           

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *