May 6, 2024

ഹരിത നിയമാവലി ജില്ലാതല പരിശീലനം തുടങ്ങി

0
Suchithamission
ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ
ഭാഗമായി തെരഞ്ഞെടുത്ത നോഡല്‍ ഓഫിസര്‍മാര്‍ക്കായി ദ്വിദിന പരിശീലനം
തുടങ്ങി. ജൂണ്‍ അഞ്ചിനകം ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും സ്ഥാപനങ്ങളിലും
ഹരിതചട്ടം പ്രാവര്‍ത്തികമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ ഓഫിസുകളിലും ഉണ്ടാവുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍
ശാസ്ത്രീയമായി സംസ്‌കരിക്കുന്ന തിനും ഓഫിസും പരിസരവും ഹരിതാഭമാക്കുന്നതിനുമുള്ള വിവിധ പ്രവര്‍ത്തനങ്ങളും ഇതി ന്റെ ഭാഗമായി ഏറ്റെടുക്കും.
കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍
എ സ് സുഹാസ് മുഖ്യപ്ര ഭാഷണം നടത്തി. തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം
കോ-ഓഡിനേറ്റര്‍ എ സ് ഉണ്ണികൃഷ്ണന്‍ നായര്‍, ഹുസൂര്‍ ശിരസ്തദാര്‍ ബി പ്രദീപ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍
ജില്ലാ കോ-ഓഡിനേറ്റര്‍ എം ടി മാമുക്കുട്ടി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എ കെ രാജേഷ്
എന്നിവര്‍ സംസാരിച്ചു. ഇ കെ ബിജുജന്‍, ഫ്രാന്‍സിസ് ചാക്കനാത്ത്, ജോര്‍ജ് മാസ്റ്റര്‍,
ആര്‍ രവിചന്ദ്രന്‍, കെ വി വിജയശങ്കര്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *