May 6, 2024

സ്കൂൾ വിദ്യാർത്ഥികളുടെ തേനീച്ച കൃഷി നശിപ്പിച്ച സംഭവം എസ്.എഫ്.ഐ പ്രതിഷേധിച്ചു

0
Img 20180429 Wa0001
അമ്പലവയൽ: വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അമ്പലവയൽ സ്കൂളിൽ നടത്തി വന്ന തേനീച്ച കൃഷി നശിപ്പിച്ച അധ്യാപകരുൾപ്പെടുന്ന സ്കൂൾ അതികൃതർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.നേതൃത്വത്തിൽ അമ്പലവയലിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. 
തേൻ മിത്ര പുരസ്ക്കാരം ഉൾപ്പെടെ നേടിയ ഷിഫ ഫാത്തിമയുടെ നേതൃത്വത്തിൽ പരിപാലിച്ച് പോന്നിരുന്ന തേനീച്ച കൃഷിയാണ് ചില അധ്യാപകരുടെ പ്രതികാര ബുദ്ധിയെ തുടർന്ന് നശിപ്പിക്കപ്പെട്ടത് .കഴിഞ്ഞ ഡിസംബർ മാസത്തിലും സമാനമായ  സംഭവം സ്കൂൾ അതികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. 
ഹരിത വിദ്യാലയം പരിപാടിയുടെ ഭാഗമായി ചില അധ്യാപകരുടെ വ്യക്തി താൽപ്പര്യങ്ങൾ മുൻ നിർത്തി കുട്ടി കർഷകരുടെ അംഗീകാരങ്ങൾ  വളഞ്ഞ വഴിയിൽ മറ്റ് പലർക്കും നൽകാൻ ശ്രമിക്കുകയും അത് പിടിക്കപ്പെടുകയും ചെയ്തിരുന്നു ഇതിൽ വൈരാഗ്യം പൂണ്ട് വിദ്യാർത്ഥികളോട് കാണിച്ച നിലവാരമില്ലാത്ത സമീപനം തികച്ചും അപലപനീയമാണെന്നും വിദ്യാർത്ഥികളുടെ മികച്ച ചിന്താഗതികളെയും കഴിവിനെയും പരിപോശിപ്പിക്കുന്നതിന് പകരം അത് തല്ലിതകർക്കുന്ന കുറ്റക്കാരായ അധ്യാപകർക്കെതിരെ ശക്തമായനിയമ നടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.എസ്.എഫ്.ഐ. ജില്ലാ ജോ. സെക്രട്ടറി കെ.ജെ ഹരി കൃഷ്ണൻ, ഏരിയാ പ്രസിഡന്റ് രാഖി വിജയൻ.വിനീഷ് കുപ്പാടി, വി.വി.അഖിൽ, ജഗനാഥ് ഭരതൻ എന്നിവർ വിദ്യാത്ഥികളെ സന്ദർഷിച്ച് മാതൃകാപരമായ കൃഷിക്കും നിയമപോരാട്ടങ്ങൾക്കും പൂർണ പിന്തുണ കൊടുത്തു. കുറിക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം തുടർ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ട് വരുമെന്നും എസ്.എഫ്.ഐ അറിയിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *