May 4, 2024

ഗതാഗത നിയമ ലംഘനം: ലൈസന്‍സ് റദ്ദാക്കാന്‍ തുടങ്ങി

0
ഗതാഗത നിയമ ലംഘനത്തിന് നോട്ടീസ് ലഭിച്ചിട്ടും പിഴ ഒടുക്കാത്തവരുടെ ലൈസന്‍സ് അയോഗ്യമാക്കുന്ന നടപടി മോട്ടോര്‍ വാഹന ഗതാഗത വകുപ്പ് ആരംഭിച്ചു. സിഗ്നല്‍ കേന്ദ്രത്തിലെ ചുവന്ന ലൈറ്റ് അവഗണിക്കല്‍, അമിതവേഗത, അമിതഭാരം, ചരക്കു വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റല്‍, മദ്യപിച്ച് വാഹനം ഓടിക്കല്‍ തുടങ്ങിയവയ്ക്കും ഒന്നിലധികം തവണ നിയമ ലംഘനം നടത്തിയതായി ക്യാമറ ചിത്രം ലഭിച്ചവര്‍ക്കുമാണ് നോട്ടീസ് നല്‍കിയിരുന്നത്. പിഴ ഒടുക്കാത്തവരുടേയും വിശദീകരണം നല്‍കാത്തവരുടേയും ലൈസന്‍സാണ് അയോഗ്യമാക്കുന്നത്. ലൈസന്‍സ് റദ്ദാക്കുന്നവരുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതും ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് കൈമാറുന്നതുമാണ്. ഹാജരാകാനുള്ള നോട്ടീസ് കൈപ്പറ്റാത്തവര്‍ പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരും. റദ്ദാകുന്ന ഇന്‍ഷുറന്‍സ് പുനസ്ഥാപിക്കില്ല. പുതിയ ഇന്‍ഷുറന്‍സ് എടുക്കണം. ലൈസന്‍സ് തിരികെ ലഭിക്കണമെങ്കില്‍ ബോധവത്ക്കരണ ക്ലാസില്‍ പങ്കെടുക്കുകയും വേണമെന്നും ആര്‍.ടി.ഒ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *