May 4, 2024

വയനാട് ചുരത്തിന്റ വീതി കൂട്ടൽ ആരംഭിച്ചു.: ഒരാഴ്ചക്കുള്ളിൽ വൺവേ ഗതാഗത സൗകര്യം

0
Img 20180617 Wa0132
കൽപ്പറ്റ: കോഴിക്കോട് – ബാംഗ്ളൂർ ദേശീയപാതയിൽ വയനാട് ചുരം അറ്റകുറ്റപ്പണിയും വീതി കൂട്ടലും ആരംഭിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം നിരോധിച്ച് കോഴിക്കോട് കലക്ടർ യു.വി.ജോസ് ഉത്തരവിറക്കി. അത്യാവശ്യമുള്ള ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിടുന്നുണ്ട്. ചുരത്തിൽ അടിയന്തിര അറ്റകുറ്റപ്പണി നടത്താനും  നിർമ്മാണ ജോലികൾ നടത്താനും ഊരാളുങ്കൽ കൺസ്ട്രക്ഷൻ സൊസൈറ്റിക്ക് താൽകാലിക അനുമതി നൽകി. ചിപ്പിലിത്തോട് ചുരത്തിന്റെ ഇടിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണി  നടത്തുന്നതിനൊപ്പം വനംവകുപ്പിൽ നിന്നും വിട്ട് കിട്ടിയ രണ്ടേക്കർ സ്ഥലം ഉപയോഗിച്ച് വീതി കൂട്ടൽ ജോലികളും നടത്തും. ഇതിന് മുന്നോടിയായി  മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. 
      ഒരാഴ്ചക്കുള്ളിൽ ചുരം ഇടിഞ്ഞ ഭാഗത്ത് വൺവേ അടിസ്ഥാനത്തിൽ ഗതാഗതം പുന:സ്ഥാപിക്കും.ചെറിയ വാഹനങ്ങളും യാത്രാ വാഹനങ്ങളും മാത്രമായിരിക്കും ഇങ്ങനെ  വൺവേ അടിസ്ഥാനത്തിൽ ഓടിക്കുക .ചരക്കു വാഹനങ്ങൾ ഇതുവഴി ഓടാൻ അനുവദിക്കില്ല. പൂർണ്ണമായും ഗതാഗത പുന:സ്ഥാപനത്തിന് മൂന്ന് മാസമെങ്കിലും എടുക്കും.
.
വയനാട് ചുരത്തിലെ ചെറിയ വാഹനങ്ങളുടെ ഗതാഗതം  നിരോധിച്ച് കോഴിക്കോട് കലക്ടറുടെ ഉത്തരവില്‍ നാലാം വളവില്‍ നിന്നും അടിവാരത്തേക്കുള്ള റോഡ് ഉള്‍പ്പെട്ടിട്ടില്ല. അത് കൊണ്ട് അത്യാവശ്യ യാത്രക്കാര്‍ക്ക് ഈ റോഡ് ഉപയോഗിക്കാം. വളരെ വീതി കുറഞ്ഞതും വലിയ കയറ്റിറക്കങ്ങളും വളവുകളുമുള്ള റോഡായതിനാല്‍ ശ്രദ്ധിച്ച് ഡ്രൈവിംഗ് ചെയ്യണം. കൂടുതല്‍ വാഹനത്തിരക്ക് വന്നാല്‍ അവിടെയും പ്രശ്നങ്ങള്‍ വന്നേക്കാമെന്നതിനാല്‍ അത്യാവശ്യക്കാര്‍ മാത്രം ഈ റോഡ് ഉപയോഗിക്കണമെന്ന് ചുരം സംരംക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.. പരമാവധി യാത്രക്ക് കെ എസ് ആര്‍ ടി സി ബസ് സൗകര്യം ഉപയോഗപ്പെടുത്തുക. കോഴിക്കോട് ഭാഗത്ത് നിന്നും ചിപ്പിലിത്തോട് വരെയും വയനാട് ഭാഗത്ത് നിന്ന് ബാംബു ഹോട്ടല്‍ വരെയും തുടര്‍ച്ചയായ സര്‍വ്വീസ് കെ എസ് ആര്‍ ടി സി നടത്തുന്നുണ്ട്. ഇതിനിടയിലുള്ള കുറഞ്ഞ ദൂരം മാത്രം നടന്നാല്‍ മതിയാകും. തകര്‍ന്ന ഭാഗത്ത്  യുദ്ധകാലാടിസ്ഥാനത്തിൽ  പ്രവൃത്തി നടന്ന് വരുന്നു.
   മുമ്പ് തന്നെ അപകട ഭീഷണി ഉള്ള വയനാട് ചുരം ചിപ്പി ലിതോട് ഭാഗത്ത് വ്യാഴാഴ്ച രാവിലെയാണ് ഇടിഞ്ഞ് ഗതാഗതം നിലച്ചത്. പിന്നീട് കുറ്റ്യാടി ചുരം വഴിയാണ്  വയനാട് കോഴിക്കോട് യാത്ര 
.( ഫോട്ടോ: കടപ്പാട്: ഇല്യാസ് പള്ളിയാൽ )
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *