May 6, 2024

ഇരിട്ടി മാക്കൂട്ടം ചുരം അടച്ചിട്ടതോടെ മാനന്തവാടി-കണ്ണൂര്‍ റോഡില്‍ തിരക്കേറുന്നു.അപകടവും ബ്ലോക്കും പതിവാകുന്നു

0
07kacsn02artggti3cpcer5jpgjpg

 
മാനന്തവാടി :മഴയാരംഭിച്ചതോടെ കണ്ണൂര് ജില്ലയില്‍ നിന്ന്‍ വിരാജ്പ്പെട്ട ‍-മൈസൂര്‍ ബന്ധ്പ്പിക്കുന്ന ഇരിട്ടി മാക്കൂട്ടം ചുരം യാത്ര യോഗ്യമാല്ലത്തതിനാല്‍ അടച്ചിട്ടതോടെ മാനന്തവാടി-തലപ്പുഴ-കണ്ണൂര്‍ റോഡില്‍ വാഹനങ്ങളുടെ തിരക്കേറുകയും അപകടങ്ങള്‍ പതിവാകുകയും ചെയ്യുന്നു. മാക്കൂട്ടം വഴി അല്ലാതെ കണ്ണൂരില്‍ നിന്ന്‍ എളുപ്പ മാര്‍ഗമാണ് മാനന്തവാടി മൈസൂര്‍ പാത.
 വലിയ വളവുകളും തിരിവുകളുമുള്ള  അപകട സാധ്യത നിലനിൽക്കുന്ന റോഡാണ് ഇത്. മഴയാരംഭിച്ചതോടെ പൊന്തക്കാടുകള്‍ റോഡിലേക്കു ചാഞ്ഞു നില്‍ക്കുകയാണ്. തലപ്പുഴ മുതല്‍ പേര്യവരെ പാതയോരം നിറയെ കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നുണ്ട്. വലിയ വളവുകളും തിരിവുകളുമുള്ള റോഡില്‍ കാട്മൂടിയതോടെ എതിര്‍ദിശയയില്‍ നിന്നുള്ള വാഹനങ്ങളെ കണാനാകില്ല. ആയതിനാല്‍ അപകടങ്ങള്‍ക്കും ബ്ലോക്കുകള്‍ക്കും ഇതൊരു കാരണമാകുന്നു. തലപ്പുഴ മുതല്‍ റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും വനമുമാണ്.
വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഓരംചേര്‍ന്നു നില്‍ക്കാനും കഴിയുന്നില്ല.
 പല സ്ഥലങ്ങളിലെയും റോഡിന്‍റെ ശോചനിയ്യ അവസ്ഥയും അപകടങ്ങള്‍ക്കും ബ്ലോക്കുകള്‍ക്കും മറ്റൊരു കാരണം തന്നെ. കണിയാരം റോഡ്‌ മഴക്ക് മുമ്പ് പണി ആരംഭിച്ചെങ്കിലും എവിടെയും പണി എത്തിയിട്ടില്ല. പഴയ കാളവണ്ടിയിലെ  യാത്രയെ അനുസ്മരിപ്പിക്കുന്ന വിധമാണ് കണിയാരത്തിലൂടെ റോഡ്‌ കടന്ന്‍ പോകുന്നത്.  പേര്യ ചുരത്തിലെ ജില്ലാ അതിർത്തി മുതൽ വരയാൽ ബോയ്സ് ടൗൺ വരെ 18 കിലോമീറ്റർ റോഡ്‌ പണി നടത്താന്‍ പൊതുമരാമത്ത് വകുപ്പ് പാസ്സാക്കിയെങ്കിലും പണി വള്ളിത്തോട് എത്തിയപ്പോള്‍ തന്നെ കരാര്‍ പിന്‍വലിക്കുകയും ചെയ്തു. അതിനാല്‍ ബോയ്സ് ടൌണ്‍ മുതല്‍ വള്ളിത്തോട് വരെ വീണ്ടും കാളവണ്ടി യാത്ര അനുസ്മരിപ്പിക്കും. ബ്ലോക്കും അപകട സാദ്യത അവിടെയും നിലനില്‍ക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *