May 4, 2024

അമ്പുകുത്തി മലമുകളിലെ തടയണ പൊളിച്ചുനീക്കണം: പ്രകൃതി സംരക്ഷണ സമിതി

0
കല്‍പ്പറ്റ: ചരിത്രപ്രസിദ്ധമായ എടക്കല്‍ റോക്ക് ഷെല്‍ട്ടര്‍ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയുടെ മുകളില്‍ സ്വാകാര്യ വ്യക്തി നിര്‍മിച്ച കോണ്‍ക്രീറ്റ് തടയണ പൊളിച്ചുനീക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അമ്പലവയല്‍-മലവയല്‍-ബത്തേരി റോഡിനോടു ചേര്‍ന്നു ഗോവിന്ദന്‍ ചിറയ്ക്കു സമീപം ചെങ്കുത്തായ പ്രദേശത്താണ് തടയണ. ഇതിന്റെ നിര്‍മാണം തുടങ്ങിയപ്പോള്‍ത്തന്നെ പൊതുപ്രവര്‍ത്തകര്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. എന്നാല്‍ നിര്‍മാണം തടയുന്നതിനു നടപടി ഉണ്ടായില്ല. കട്ടിപ്പാറായില്‍ ഉണ്ടായതിനേക്കാള്‍ ഭീകരമായ ദുരന്തത്തിനു കാരണമായേക്കാവുന്നതാണ് മലമുകളിലെ തടയണ. ഇതിന്റെ താഴ്ഭാഗത്ത് നിരവധി കുടുംബങ്ങള്‍ താമസമുണ്ട്. 
     എടക്കല്‍ ഗുഹ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന്റെ മറവില്‍ അമ്പുകുത്തി മലയില്‍ നടക്കുന്ന അനിധികൃത നിര്‍മാണങ്ങള്‍ തടയുന്നതിനു അധികാരികളുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയല്‍, ബാബു മൈലമ്പാടി, എം. ഗംഗാധരന്‍, സി.എ. ഗോപാലകൃഷ്ണന്‍, സണ്ണി മരക്കടവ്, രാമകൃഷ്ണന്‍ തച്ചമ്പത്ത്, പി.എം. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *