May 18, 2024

മാനന്തവാടി ടൗൺ ശുചീകരണ യജ്ഞം തുടങ്ങി.

0
Img 20180830 Wa0006
: മാനന്തവാടി ടൗണും  പരിസര  പ്രദേശങ്ങളും രാവിലെ മുതൽ ശുചികരിക്കാൻ തുടങ്ങി. പ്രളയവും പേമാരിയും വിതച്ച ദുരന്തഭൂമിയെ പഴയെ പോലെ വീണ്ടെടുക്കാൻ നാടൊന്നാകെ കൈ കോർക്കുകയാണ്. ജനകീയയജ്ഞത്തിന്റെ ഭാഗമായി രാവിലെ മുതൽ തന്നെ  നാട്ടുകാരും ജനപ്രതിനിധികളും സർക്കാർ ജീവനക്കാരും വ്യവസായി സംഘടനയും സന്നദ്ധ സംഘടനാ പ്രവർത്തകരും രാഷ്ട്രീയ- സമൂഹിക പ്രവർത്തകരും എന്നിങ്ങനെ  എല്ലാ വിഭാഗക്കാരും ശുചികരണ പ്രവർത്തിയിൽ പങ്കാളിത്തത്തോടെ പങ്കെടുക്കുന്നു.
 ടൗണിനോട് ചേർന്നു കിടക്കുന്ന സമീപ പ്രദേശങ്ങളിലും പല സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും കുടുംബശ്രീ അംഗങ്ങളും പ്രളയബാധിത പ്രദേശങ്ങൾ വൃത്തിയാക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *