May 8, 2024

ഗ്രാമപഞ്ചായത്ത് കേന്ദ്രങ്ങളിൽ ശേഖരിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു

0
' വിവിധ ഗ്രാമപഞ്ചായത്ത്
കേന്ദ്രങ്ങളിൽ ശേഖരിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് ആരംഭിച്ചു. ഹരിത
കേരളം മിഷന്റേയും ശുചിത്വ മിഷന്റേയും സഹകരണത്തോടെ ക്ലീൻ കേരള കമ്പനിയുടെ
നേതൃത്വത്തിൽ ജില്ലയിൽ സ്‌ക്രാപ്പ് മർച്ചന്റ്‌സ് അസോസിയേഷന്റെ ചുമതലയിലാണ്
മാലിന്യങ്ങൾ നീക്കം ചെയ്യുക. ഗ്രാമപഞ്ചായത്തുകളിൽ ശേഖരിച്ചിട്ടുള്ള തരം തിരിക്കാത്ത
മാലിന്യങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി ഹരിത കർമ്മ
സേനകളെ ഉപയോഗിച്ച് പ്രാഥമികമായ തരം തിരിവ് നടത്തി താൽക്കാലിക കളക്ഷൻ
സെന്ററിൽ (എം സി എഫ് ) സൂക്ഷിച്ചതിനു ശേഷം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ
മുഖേന ക്ലീൻ കേരള കമ്പനിയെ അറിയിക്കണം.
 അജൈവ മാലിന്യം നീക്കം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ കമ്പളക്കാട്ടിൽ ജില്ലാ കളക്ടർ എ.ആർ.അജയകുമാർ
നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡ് കടവൻ ഹംസ അധ്യക്ഷനായി. ജില്ലാ
പഞ്ചായത്ത് പ്രസിഡ് കെ.ബി. നസീമ മുഖ്യാതിഥിയായി. പനമരം ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് കുഞ്ഞായിഷ, ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ,
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയി ജോൺ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി.
സാജിത, വിവിധ വകുപ്പുദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി പ്രധിനിധികൾ, സ്‌ക്രാപ്പ്
മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *