May 5, 2024

ഹോമിയോ വകുപ്പിന്റെ സഞ്ചരിക്കുന്ന ചികിത്സാ കേന്ദ്രം

0
പ്രളയ ബാധിത പ്രദേശങ്ങളിലും ഉരുൾ പൊട്ടൽ മേഖലകളിലും കൈത്താങ്ങായി
കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ മൊബൈൽ സ്‌പെഷ്യാലിറ്റി ക്ലിനിക്
സ്തുത്യർഹമായ സേവനം നൽകി വരുന്നു. ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ സംവിധാനം
ഏറെ ഉപകാരപ്രദമായി. വൈദ്യ സേവനത്തോടൊപ്പം ബോധവത്കരണ ക്ലാസുകളും
കൗൺസലിംഗും അത്യാവശ്യ രക്ത പരിശോധനകളും നൽകി വരുന്നു. കനത്ത മഴ മൂലം
വയനാട് ദുരിതമനുഭവിച്ച എല്ലാ പഞ്ചായത്തുകളിലും ചികിത്സാ സേവനം നൽകിയത്
ക്യാമ്പിലുള്ള ആളുകൾക്ക് ഏറെ സഹായകമായി. അടിയന്തര ഘട്ടങ്ങളിൽ
പ്രവർത്തിക്കുവാൻ പൂർണ്ണ സജ്ജമായ ദ്രുത കർമ മെഡിക്കൽ ടീം എന്ന രീതിയിൽ
ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളതിനാൽ പ്രളയബാധിതമായ പ്രാന്തപ്രദേശങ്ങളിൽ പോലും ഉടനടി
ചികിത്സ എത്തിക്കുന്നതിന് സാധിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചു വിട്ടതിനു
ശേഷവും ദുരിത ബാധിതരുടെ വീടുകളിൽ ചികിത്സാ സഹായം എത്തിച്ചു
കൊണ്ടിരിക്കുന്നതും ഈ ചികിത്സാ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *