May 5, 2024

പ്രകൃതിക്കിണങ്ങിയ വീട് വ്യാഴാഴ്ച്ച മന്ത്രി കൈമാറും

0
Thanal2
* താക്കോൽ ദാനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിക്കും
* വീടു നിർമ്മാണം 15 ദിവസം കൊണ്ടു പൂർത്തിയാക്കി
തിരുവനന്തപുരം ഉറുവി ഫൗണ്ടേഷന്റെ സാങ്കേതിക സഹകരണത്തോടെ തണലിന്റെ
നേതൃത്വ ത്തിൽ പ്രകൃതി ക്കിണങ്ങിയ ശൈലിയിൽ നിർമ്മാണം പൂർത്തിയാക്കിയ ആദ്യ വീടി ന്റെ താക്കോൾ ദാനം വ്യാഴാഴ്ച്ച  രാവി ലെ 10ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ
പൊഴുതന പഞ്ചായത്തി ലെ ആറാംമൈലി ൽ നിർവഹി ക്കും. സി.കെ ശശീന്ദ്രൻ
എം.എൽ.എ അദ്ധ്യക്ഷത വഹി ക്കും. ജില്ലാ കളക്ടർ എ.ആർ അജയകു മാർ, ഹാബി റ്റേറ്റ് ഗ്രൂപ്പ് ഫൗണ്ടർ ആൻ ഡ് ചീഫ് ആർകിടെക്ട് ജി. ശങ്കർ, പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
എൻ.സി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ ഹനീഫ, ജില്ലാ പഞ്ചായത്ത് അംഗം പി.എം വിമല, പൊഴുതന പഞ്ചായത്ത് അംഗം സക്കീന മുജീബ്, തണൽ
ചെയർമാൻ ഡോ. ഇദ്രീസ്, ഉർവി ഫൗേ ഷൻ ചീഫ് ഹ സൻ നസീഫ്, ലൈഫ് മിഷൻ
ജില്ലാ കോർഡി നേറ്റർ സി ബി വർഗ്ഗീസ്, തുടങ്ങിയവർ പങ്കെടുക്കും.
കാലവർഷക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ട എഴുപതുകാരി കളത്തിങ്കൽ വീട്ടിൽ
പാത്തുമ്മയ്ക്കും ഏഴംഗ കുടുംബത്തിനുമാണ് ആദ്യ വീട് ലഭിക്കുന്നത്. ആറുവർഷം മുമ്പ് ഭർത്താവ് മരിച്ച പാത്തുമ്മയുടെ മകളുടെ കല്യാണമാണ് ഒക്ടോബർ ഏഴിന്. പ്രകൃതി ക്കി ണങ്ങിയ
ആദ്യ വീടു നിർമ്മിച്ചത് 15 ദിവസം കൊാണ്. കേരള മാതൃകയിൽ ഗുണമേന്മ കൂടി യ
സിമന്റ് ഫൈബർ ബോർഡ്, ജി.ഐ, എം.എസ് പൈപ്പുകൾ, റൂഫ് സിസ്റ്റം എന്നിവയിലൂടെ
ഉറപ്പും സൗന്ദര്യവും ഒത്തിണക്കി രൂപകല്പന ചെയ്ത വീടി ന് ചെലവ് ആറേ കാൽ ലക്ഷം
രൂപയാണ്. നിർമ്മാണ സാധന സാമ ഗ്രി കളൊന്നും നഷ്ട പ്പെടാതെ അഴിച്ചുമാറ്റി മറ്റൊരിടത്ത്
വീട് പുനർനിർമ്മിക്കാമെന്നതും ഇതി ന്റെ പ്രത്യേകതയാണ്.
പൊഴുതന പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ സർവേയി ലൂടെയാണ് തണൽ
വളണ്ടിയർമാർ പാത്തുമ്മയേയും കുടുംബത്തെയും കണ്ടെത്തുന്നത്. തണലി ന്റെ കീഴിൽ ഡയാലിസിസ് സെന്റർ, വൃദ്ധസദനം തുടങ്ങി 22 ഓളം സേവനസ്ഥാപന ങ്ങൾ പ്രവർത്തി ക്കു
ന്നു്. ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റി ന്റെ കീഴിലാണ് തണലിന്റെ പ്രവർത്തനം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *