May 5, 2024

ദുരിതബാധിത മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

0
കണ്ണൂർ എ.ഇ.ഒ ആൻഡ് എച്ച്.എം ഫോറം
കണ്ണൂർ ഡി.ഡി.ഇ യുടെ നേതൃത്വത്തിൽ എ.ഇ.ഒ ആൻഡ് എ ച്ച്.എം ഫോറത്തിന്റെ
ആഭിമുഖ്യത്തിൽ വയനാട്ടിലെ ദുരിതബാധിത മേഖലയിലെ വിദ്യാർത്ഥികൾക്കായി സഹായങ്ങളെത്തിച്ചു നൽകി. നോട്ട്ബുക്കു കൾ, സ്‌കൂൾ ബാഗ്, സ്ലേറ്റ്, പേന, പെൻസിൽ, ഇറേസർ,
ഇൻസ്ട്രുമെന്റ് ബോക്‌സ്, ലഞ്ച് ബോക്‌സ്, കുട, സ്‌കെച്ച് പെൻ, സ്‌കെയിൽ തുടങ്ങി  പതിനഞ്ചോളം ഇനം പഠനോപകരണങ്ങളാണ് ഇന്നലെ രാവിലെ പെരളശ്ശേരി എ.കെ.ജി മെമ്മോറിയൽ ഗ വ. ഹയർസെക്കന്ററി സ്‌കൂൾ പ്രധാനാദ്ധ്യപകൻ വി.വി ബാബു വിന്റെ നേതൃത്വത്തിൽ ജില്ലയിലെത്തിച്ചത്. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
കെ.ബി നസീമ സ്‌നേഹോപഹാരം ഏറ്റുവാങ്ങി.
കണ്ണൂർ ജില്ലയി ലെ വിവി ധ ഉപജില്ലകളിൽ നിന്നും എ.ഇ.ഒമാരുടെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ ശേഖരിക്കുകയായിരുന്നു. ജില്ലയിലെ മുഴുവൻ ഹൈസ്‌കൂളുകളിൽ നിന്നും 2000 രൂപ ശേഖരിച്ച് ആയിരം സ്‌കൂൾ ബാഗുകൾ ദുരിത ബാധിത മേഖലയിലെ സ്‌കൂൾ
കുട്ടികൾക്കായി എത്തിച്ചു നൽകാൻ എ.ഇ.ഒമാരുടെ യും പ്രധാനാദ്ധ്യപകരുടെയും
യോഗത്തിൽ കണ്ണൂർ ഡി.ഡി.ഇ ഇൻചാർജ് കെ.വി. ലീല നിർദ്ദേശിച്ചിരുന്നു. തുടർന്നു നടത്തിയ പ്രവർത്തനങ്ങളിൽ കുട്ടികളും രക്ഷിതാക്കളും കൈകോർത്തു. നോട്ടുബുക്കുകളും
പേനയും മറ്റും ശേഖരിച്ചു നൽകിയത് വിദ്യാർത്ഥികൾ തന്നെയായിരുന്നെന്നു എ.ഇ.ഒ ആൻ 
ഡ് എ ച്ച്.എം ഫോറം കണ്ണൂർ ജില്ലാ സെക്രട്ടറിയും എളയാവൂർ സി.എ ച്ച്.എം ഹയർസെക്കന്റ റി സ്‌കൂൾ പ്ര ധാനാദ്ധ്യപകനുമായ പി.പി സുബൈർ പറഞ്ഞു. പെരളശ്ശേരി എ.കെ.ജി.
മെമ്മോറിയൽ ഗ വ. ഹയർസെക്കന്ററി സ്‌കൂൾ 1250 ഇൻസ്ട്രുമെന്റ് ബോക്‌സും 300 നോട്ടു
ബുക്കുകളും മുമ്പും എത്തിച്ചു നൽകിയിരുന്നു.
ജില്ലാ പഞ്ചായത്ത് വി ദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എ.ദേവകി, വികസന
സ്ഥിരം സമിതി അദ്ധ്യക്ഷ കെ. മിനി, വയനാ ട് ഡി.ഡി.ഇ കെ. പ്രഭാകരൻ, ഡി.ഇ.ഒ ഹണി  ജി
അലക്‌സാണ്ടർ ആർ.എം.എ സ്.എ അസി സ്റ്റന്റ് പ്രൊജക്ട് ഓഫി സർ കെ. ബാലകൃ ഷ്ണൻ,
അക്കൗ് ഓഫി സർ ടി.പി രാധാകൃ ഷ്ണൻ, ജൂനി യർ സുപ്രണ്ട് വി.പി അശോകൻ കണ്ണൂർ
ഡി.ഡി.ഇ ഓഫി സ് ജീവന ക്കാരായ എം. ശര ത്ത്‌ലാൽ, ജ്യോതിഷ് തുട ങ്ങിയവരും ചടങ്ങിൽ
പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *