May 7, 2024

ഭൂമിയുടെ ന്യായവില പുനർനിർണ്ണയം പ്രധാനദൗത്യം – ജില്ലാ കളക്ടർ

0
Bhoomiyude Nyayavila Punarnirnayam Seminar Collector Ulkhadanam Cheyunnu
സർക്കാർ ഉത്തരവും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ച് സമയബന്ധിതമായും ശാസ്ത്രീയമായും
ഭൂമിയുടെ ന്യായവില പൂനനിർണ്ണയം ഉദ്യോഗസ്ഥരുടെ പ്രധാനദൗത്യ മാണെന്ന്
ജില്ലാ കളക്ടർ എ.ആർ അജയകുമാർ. സംസ്ഥാന ലാൻഡ് റവന്യൂ കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ
ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിശീലന ശില്പശാല
ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. കാലങ്ങളായി സർക്കാരിനുണ്ടായ വരുമാന നഷ്ടത്തിന് പരിഹാരം ഭൂമിയുടെ ന്യായവില പുനർനിർണ്ണയമാണ്. ചുരുങ്ങിയത് ആറുമാസം കൊണ്ടിത് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും കാര്യക്ഷമമായ ഇടപ്പെടൽ ഉണ്ടാകണം. പ്രളയത്തെ തുടർന്നു ജീവനക്കാർ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്, ഇതെ പ്രവർത്തനങ്ങൾ ഭൂമിയുടെ ന്യായവില പുനർനിർണ്ണയത്തിനുമുണ്ടാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു. വസ്തുവകകളുടെ മൂല്യനിർണ്ണയത്തിലുണ്ടാകുന്ന
ആക്ഷേപങ്ങളും വിമർശനങ്ങളും പരമാവധി ഒഴിവാക്കാൻ പരിശീലനത്തിലൂടെ കഴിയട്ടെയെന്ന് സബ്കളക്ടർ എൻ.എസ്.കെ ഉമേഷും ആശംസിച്ചു. നേരിട്ട് സ്ഥലങ്ങൾ സ ന്ദർശിച്ച്
ഭൂമിയുടെ യഥാർത്ഥ വിപണിവില ശാസ്ത്രീയമായി കണ്ടെത്താൻ കഴിയണമെന്ന്
എ.ഡി.എം കെ. അജീഷ് പറഞ്ഞു. ലാൻഡ് റവന്യൂ കമ്മീഷണറേറ്റ് സിനീയർ സുപ്രണ്ടുമാരാ യ എസ്. ജയകുമാരൻ, സി.എസ് അനിൽ, ജേക്കബ് സഞ്ജയ് ജോൺ, സിനിയർ ക്ലർക്ക്
എ സ്.എ പ്രശാന്ത്, ഡെ പ്യൂട്ടി തഹസിൽദാര്‍മാരായ വി. ഗിരീന്ദ്രകുമാർ, കെ.പി ബിജു തുടങ്ങിയവർ
നേതൃത്വം നൽകി. ജില്ലയിലെ ഡെപ്യൂട്ടി കളക്ടർമാരായ ഇ.പി മേ ഴ്‌സി, സി.എം വിജയല
ക്ഷ്മി, തഹ സിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, ജീവനക്കാർ 
തുടങ്ങിയവർ പങ്കെടുത്തു. റവന്യൂ, ര ജിസ്‌ട്രേഷൻ, സർവേ, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങിയ
വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഭൂമിയുടെ
ന്യായവില പരിഷ്‌കരണത്തിനു പകരം മൂന്നുമാസം കൊണ്ട് വിവര ശേഖരണം പൂർത്തിയാക്കി
സമഗ്രമായ പുനർനിർണ്ണയമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്തഘട്ടത്തിൽ താലൂക്ക്
തലത്തിലും പരിശീലനം സംഘടിപ്പിക്കും. കംപ്‌ട്രോളർ ആൻഡ് ആഡിറ്റർ ജനറലിന്റെ
നീരിക്ഷണ ങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് ഭൂമിയുടെ ന്യായവില
പുനർനിർണ്ണയിക്കുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *