April 29, 2024

കേരള വെറ്ററിനറി സർവകലാശാല 226 പേർക്ക് ബിരുദദാനം മന്ത്രി നിർവഹിച്ചു.

0
K V As U Biruthadhana Chadangu Manthri K Raju Nirvahikunnu 1
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയുടെ രണ്ടാമത്
ബിരുദദാനം (കോൺവൊക്കേഷൻ) പൂക്കോട് സർവകലാശാലാ ആസ്ഥാനത്ത്
സർവകലാശാലാ പ്രോ ചാൻസലർ കൂടിയായ വനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ്
മന്ത്രി അഡ്വ.കെ.രാജു നിർവഹിച്ചു. കർഷകരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന്
സർവകലാശാലാ വിദ്യാർഥികൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ
ഗ്രാമീണ ജനസംഖ്യയിൽ 50 ശതമാനത്തിലധികവും കാർഷിക മേഖലയെ ആശ്രയിച്ചാണ്
ജീവിക്കുന്നത്. മൃഗസംരക്ഷണവും അനുബന്ധ മേഖലകളും ഗ്രാമീണരുടെ ക്ഷേമത്തിൽ
പ്രധാന പങ്കുവഹിക്കുന്നു. ഭൂമി ലഭ്യതയും കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങളും
ഇതിനകം കൃഷി, മൃഗപരിപാലനം എന്നീ മേഖലകളിൽ കരിനിഴൽ വീഴ്ത്തിയിട്ടുണ്ട്.
ഇക്കാരണത്താൽ കർഷകർ ഇതര മേഖലകളിലേക്ക് ചുവടുമാറുന്നു. ഈ
സാഹചര്യത്തിലാണ് വെറ്ററിനറി ബിരുദധാരികളുടെ പ്രവർത്തനം ബന്ധപ്പെട്ട
മേഖലയിലെത്തേത്. പ്രശ്‌നങ്ങൾക്ക് പരിഹാരമുെന്ന് കർഷകരെ ബോധ്യപ്പെടുത്താൻ
കഴിയണം. മാന്യമായ ജീവിതം സ്വപ്നം കാണാൻ അവരെ സഹായിക്കണം. പ്രളയത്തിൽ
എല്ലാം നഷ്ടപ്പെട്ട കർഷകരെ തിരികെ കൊുവരാൻ എളുപ്പമല്ല. മെച്ചപ്പെട്ട ജീവിതം
പുനർനിർമിക്കാൻ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്തണം. വെള്ളപ്പൊക്കവും
കാലാവസ്ഥാ വ്യതിയാനവുമാണ് സമീപകാലത്തുായ പ്രധാന പ്രതിസന്ധി. ഇതു തരണം
ചെയ്യാൻ നൂതന പരിഹാരങ്ങളുമായി മുന്നോട്ടുപോവേണ്ടതുണ്ട്. ഈ രണ്ട്
വിഷയങ്ങളിലും കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ സർവകലാശാലയ്ക്ക്
കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
 വെറ്ററിനറി, ഡയറി, പൗൾട്രി സയൻസ് വിഷയങ്ങളിൽ ഡോക്‌ട്രേറ്റ്, ബിരുദാനന്തര
ബിരുദം, ബിരുദം, ഡിപ്ലോമ എന്നിവയിൽ 2016,17 വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ
226 വിദ്യാർത്ഥികൾക്കാണ് ബിരുദ സർട്ടിഫിക്കറ്റ് നൽകിയത്. ഇതിൽ 8 പേർ ഡോക്‌ട്രേറ്റ്
വിദ്യാർത്ഥികളാണ്. വിവിധ വിഷയങ്ങളിലെ റാങ്ക് ജേതാക്കളായ 18 വിദ്യാർത്ഥികൾക്ക്
സർവകലാശാലയുടെ സ്വർണ്ണ മെഡലും, പ്രശസ്തി പത്രവും ചടങ്ങിൽ വിതരണം ചെയ്തു.
മണ്ണൂത്തി വെറ്ററനറി സയൻസ്, മണ്ണൂത്തി ഡയറി സയൻസ്, പൂക്കോട് വെറ്ററനറി സയൻസ്,
പൂക്കോട് ഡയറി സയൻസ്, പാലക്കാട് തിരുവായംകുന്ന് ഏവിയൻ സയൻസ് ആന്റ്
മാനേജ്‌മെന്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് ബിരുദദാന
ചടങ്ങിനെത്തിയത്.
 ചടങ്ങിൽ തമിഴ്‌നാട് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ
ഡോ.സി.ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സർവകലാശാല വൈസ് ചാൻസലർ
അനിൽ സേവ്യർ സ്വാഗതവും രജിസ്ട്രാർ ഡോ.ജോസഫ് മാത്യൂ നന്ദിയും പറഞ്ഞു.
എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഒ.ആർ കേളു, വൈത്തിരി ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഉഷാകുമാരി, സർവകലാശാല ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങൾ,
മാനേജ്‌മെന്റ് കൗൺസിൽ അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ
തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *