April 29, 2024

മലയാള ബിരുദ കോഴ്സുകൾ അനുവദിക്കണം : മാതൃഭാഷാ പ്രവർത്തക സംഗമം

0
Img 20181101 Wa0024
          കൽപ്പറ്റ: വയനാട്ടിലെ സർക്കാർ എയ്ഡഡ് കോളേജുകളിൽ മലയാളം ബിരുദ ബിരുദാനന്തര കോഴ്സുകൾ അനുവദിക്കണമെന്ന് കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി മലയാള ഐക്യവേദി സംഘടിപ്പിച്ച മാതൃഭാഷാ പ്രവർത്തക സംഗമം സർക്കാരിനോടാവശ്യപ്പെട്ടു. നിലവിൽ ജില്ലയിലെ ഒരു സ്വാശ്രയ കോളേജിൽ മാത്രമാണ് മലയാളം ബിരുദ കോഴ്സുള്ളത്. മലയാള മാധ്യമ വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുന്നതിനും, കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്രിയാത്മകമായ പദ്ധതികളാവിഷ്കരിക്കണം.      കൽപറ്റ പഴശ്ശി കോളേജിന്റെ സഹകരണത്തോടെ സിജി  ഹാളിൽ നടന്ന സംഗമത്തിൽ പി.കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.വിവിധ വിഷയങ്ങളിൽ പ്രൊഫ.പി.സി രാമൻ കുട്ടി, ഡോ.ബാവ.കെ.പാലുകുന്ന്, പ്രീത ജെ. പ്രിയദർശിനി എന്നിവർ പ്രബന്ധമവതരിപ്പിച്ചു.കെ. ഷാജി, ചിത്ര എളയിടത്ത്, കെ.പി ഷരീഫ, പി.ആർ രഞ്ജിത്ത്, എം.ബിജു എന്നിവർ പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *