April 29, 2024

ക്ഷേത്ര പ്രവേശന വിളംബരം ഃ ജില്ലയില്‍ നവോത്ഥാന സംഗമം, പന്തിഭോജനം നടത്തി

0
Panthibhojanam Vellamunda

ക്ഷേത്രപ്രവേശന വിളംബരം 82-ാം വര്‍ഷികത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്‌റിലേഷന്‍ വകുപ്പിന്റെയും വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടേയും ആഭിമുഖ്യത്തില്‍ പന്തിഭോജനവും നവോത്ഥാന സംഗമവും സംഘടിപ്പിച്ചു. വെള്ളമുണ്ടയില്‍ സംഘടിപ്പിച്ച പന്തിഭോജനം മുന്‍ പ്രിന്‍സിപ്പാള്‍ എം.ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടത്തിയ നവോത്ഥാന സംഗമം വെള്ളമുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം. മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എന്‍.ഉണ്ണിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പരസ്പര ആശയവിനിയമില്ലാത്തതാണ് കൈവരിച്ച നേട്ടങ്ങള്‍ വിസ്മരിച്ച് ഇടുങ്ങിയ ചിന്താഗതിയിലേക്ക് സമൂഹത്തെ പിന്നാക്കം കൊണ്ടുപോവുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന കുടുവ, ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ രാജേഷ്, മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി ടി സുഗതന്‍ മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍ സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പബ്ലിക് ലൈബ്രറി സെക്രട്ടറി എം മണികണ്ഠന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ കെ സുരേഷ് നന്ദിയും പറഞ്ഞു. കല്‍പ്പറ്റ എമിലി ഉണര്‍വ് നാടന്‍ കലാകേന്ദ്രത്തിന്റെ നാടന്‍പാട്ടും ഗോത്രായനം ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരുന്നു.
തിങ്കളാഴ്ച മാനന്തവാടി കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെന്ററില്‍ കേരളം അന്നും ഇന്നും സെമിനാര്‍ സംഘടിപ്പിക്കും. മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പി ടി സുഗതന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍ പങ്കെടുക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *