May 16, 2024

ക്ഷേത്രപ്രവേശന വിളംബരം 82ാം വാര്‍ഷികം; ചരിത്ര ചിത്രപ്രദര്‍ശനം ഇന്ന് സമാപിക്കും

0
Navodhana Sangamam Inauguration
 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടക്കുന്ന ചരിത്ര ചിത്രപ്രദര്‍ശനം  തിരക്കാഴ്ച്ച  വൈകീട്ട് അഞ്ചിനു സമാപിക്കും. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാവസ്തു, പുരാരേഖ-സാംസ്‌കാരിക വകുപ്പുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഗ്രന്ഥശാലാ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്റിലാണ് പ്രദര്‍ശനം. ചരിത്രത്തില്‍ ഇടംനേടിയ നവോത്ഥാന നായകരുടെ വിശദാംശങ്ങളും ചരിത്രപരമായ വിളംബരങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രദര്‍ശനം കാണാന്‍ അവധി ദിനമായ ഞായറാഴ്ചയും ആളുകളുടെ ഒഴുക്കായിരുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന കേരള കോളിങ്, സമകാലിക ജനപഥം എന്നീ മാസികകള്‍ സൗജന്യമായി പ്രദര്‍ശന നഗരിയില്‍ ലഭിക്കും. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മലയാള പരിഭാഷയും പുസ്തക രൂപത്തില്‍ സൗജന്യ വില്‍പനയ്ക്കുണ്ട്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും നവോത്ഥാന നായകരുടെ വിവരങ്ങളും അടങ്ങുന്ന 'തമസോ മാ ജ്യോതിര്‍ഗമയ' പുസ്തകം 10 രൂപ നിരക്കില്‍ ലഭ്യമാവും. 
ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസമായ ശനിയാഴ്ച പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് തൃശ്ശിലേരി പി കെ കാളന്‍ സ്മാരക ഗോത്രകലാ പഠനഗവേഷണ കേന്ദ്രത്തിന്റെ ഗദ്ദിക അരങ്ങേറി. തുടര്‍ന്ന് കല്‍പ്പറ്റ എമിലി ഉണര്‍വ് നാടന്‍ കലാകേന്ദ്രത്തിലെ രമേശും സംഘവും നാടന്‍പാട്ട് അവതരിപ്പിച്ചു. മലയാള കലാകാര•ാരുടെ സംഘടനയായ ന•-യുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു. ഞായറാഴ്ച വൈകീട്ട് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയില്‍ നവോത്ഥാന സംഗമം നടത്തി. തിങ്കളാഴ്ച  (നവംബര്‍ 12) ഉച്ചയ്ക്ക് ഒരുമണിക്ക് കലക്ടറേറ്റിലെ എപിജെ ഹാളില്‍ നവോത്ഥാന മൂല്യങ്ങളും അയിത്തോച്ചാടനവും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സാഹിത്യകാരി സി എസ് ചന്ദ്രിക വിഷയം അവതരിപ്പിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ കെ രാജേഷ് പങ്കെടുക്കും. വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസം, കവിത, ചിത്രരചനാ മല്‍സരങ്ങളും ഉണ്ടാവും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *