May 7, 2024

സമൂഹ മാധ്യമങ്ങളിൽ ചട്ടലംഘനം: മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.

0
സമൂഹമാധ്യമങ്ങളില്‍ ചട്ടലംഘനം നടക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലാണ് മോണിറ്ററിങ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെയും പാര്‍ട്ടിയുടെയും സമൂഹമാധ്യമങ്ങളിലെ ഔദ്യോഗിക പേജുകള്‍ ഏതൊക്കെയാണെന്ന് നാമനിര്‍ദേശ പത്രികയില്‍ സമര്‍പ്പിക്കണമെന്നു കമ്മീഷന്‍ നിര്‍ദേശമുണ്ട്. ഈ പേജിലെ പരസ്യങ്ങളും ലേഖനങ്ങളും തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. എന്നാല്‍, അനൗദ്യോഗിക പേജുകളില്‍ വരുന്നവ കമ്മിറ്റി പരിശോധിക്കില്ല. മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍, വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകള്‍ എന്നിവയും പരിശോധിക്കും.  വിക്കിപീഡിയ, ബ്ലോഗുകള്‍, ട്വിറ്റര്‍, യൂ ട്യൂബ്, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയവ സമൂഹമാധ്യമങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് പരസ്യം നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമാണ്. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് മീഡിയാ സെല്ലില്‍ വിവരമറിയിക്കാം.ഫോണ്‍. 04936 202529
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *