May 17, 2024

മാധ്യമ പ്രവർത്തകർ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു: മണ്ണിടിച്ചിലിൽ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

0
 മാധ്യമ പ്രവർത്തകർ സഞ്ചരിച്ച കാർ ഒഴുക്കിൽപ്പെട്ടു. കൈരളി ചാനൽ റിപ്പോർട്ടർ അനൂപ്, റിപ്പോർട്ടർ ചാനലിലെ മനു എന്നിവർ സഞ്ചരിച്ച കാറാണ് കൽപ്പറ്റ പുത്തൂർ വയലിൽ വെച്ച് ഒഴുക്കിൽപ്പെട്ടത്..
മംഗളം ചാനൽ ലേഖകൻ ജിംഷിന്റെ വീട്ടിൽ മരം വീണതിനെ തുടർന്ന് അങ്ങോട്ടു പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. റോഡിലൂടെ കുത്തൊഴുക്ക് വന്നതോടെ കാറിന്റെ നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് ഇരുവരും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കാർ റോഡിൽ നിന്നും മാറി സമീപത്ത് കുടുങ്ങി കിടക്കുകയാണ്.. ജംഷിന്റെ വീട്ടിലെ അടുക്കളയും വർക്ക് ഏര്യയും തകർന്നിട്ടുണ്ട്. ഫയർഫോഴ്സിൽ വിവരമറിയിച്ചിട്ടുണ്ട്.തൊണ്ടർനാട് പഞ്ചായത്തിലെ മക്കിയാടും മാനന്തവാടി തോണിച്ചാലിലും മണ്ണിടിച്ചിലിനെ തുടർന്ന്  നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *