May 15, 2024

മൃതദേഹങ്ങൾ കിട്ടിയെന്നതിൽ സ്ഥിരീകരണമില്ലന്ന് ജില്ലാ ഭരണകൂടം: മേപ്പാടിയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് നാട്ടുകാർ.

0
Img 20190808 Wa0751.jpg
കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വലിയ രീതിയിൽ ഉരുൾപ്പൊട്ടിയ വയനാട് മേപ്പാടി പുത്തുമലയിൽ രണ്ട് മൃതദേഹം കണ്ടെത്തിയെന്ന വാർത്തക്ക്  സ്ഥിരീകരണമില്ലന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. . 50 ൽ കൂടുതൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാർ പറയുന്നു.. കള്ളാടി മേഖല വരെ മാത്രമാണ് ഇപ്പോഴും പോകാൻ കഴിയുന്നത്.
എം.എൽ.എയും സബ്കളക്ടറും ഉൾപ്പടെയുള്ളവർ കള്ളാടിയിലുണ്ട്. ഇന്നലെ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി താമസിപ്പിച്ചവരെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
സൈന്യത്തെ ഉൾപ്പെടെ ഉപയോഗിച്ച് പ്രദേശത്ത് തിരച്ചിൽ ആരംഭിക്കും. മണ്ണ് മാറ്റുന്നതിനിടെ വീണ്ടും മണ്ണ് ഇടിയുന്നത് രക്ഷാ പ്രവർത്തനം ദുസഹമാക്കുന്നുണ്ട്. പരിക്കേറ്റ പത്ത് പേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൂരൽ മലയിലും സ്ഥിതി അതീവ ഗുരുതരമാണന്ന് നാട്ടുകാർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *