May 19, 2024

നിങ്ങൾക്കൊപ്പം ഞാൻ എന്നുമുണ്ടാകും.: ആജീവാനന്ത ബന്ധമാണ് നമ്മൾ തമ്മിൽ: ഹൃദയം തൊട്ട വാക്കുകളുമായി രാഹുൽ ഗാന്ധി.

0
Img 20190827 Wa0376.jpg
മാനന്തവാടി: തുടർച്ചയായി ഉണ്ടായ  ദുരന്തങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കുമിരയായ സാധാരണക്കാരായ ജനങ്ങളോടൊപ്പം എന്നുമുണ്ടാകുമെന്ന് രാഹുല്‍ഗാന്ധി. അവര്‍ക്ക് അവകാശപ്പെട്ട നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരിലൊരാളായി പ്രവര്‍ത്തിക്കും. മക്കിയാട് ഹോളിഫെയ്‌സ് ഓഡിറ്റോറിയത്തില്‍ ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങളുടെ പ്രയാസങ്ങളിലും വേദനയിലും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും, എല്ലാം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയാമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങള്‍ ദുരന്തങ്ങളുണ്ടായപ്പോള്‍ അതിനെ ആത്മാഭിമാനത്തോടെയാണ് നേരിട്ടത് അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അവകാശങ്ങള്‍ എല്ലാവര്‍ക്കും പൂര്‍ണമായും ലഭിക്കേണ്ടതാണ്. ദുരന്തമുണ്ടായതിന് ശേഷം പ്രധാനമന്ത്രി, മുഖ്യമന്ത്രി, ജില്ലാകലക്ടര്‍ എന്നിവരുമായി സംസാരിച്ചിരുന്നു. അനുഭാവപൂര്‍ണമാണ് ഇവരെല്ലം കേട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട്ടിലും ദേശീയതലത്തിലും കൃഷിനാശമുണ്ടായ കാര്യത്തില്‍ നഷ്ടപരിഹാരമടക്കം ഉണ്ടാകേണ്ടതുണ്ട്. ഇക്കാര്യം നിരന്തരമായി പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇനിയും, ഈവിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുകുള്‍വാസ്‌നിക്, കെ സി വേണുഗോപാല്‍, ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, കെ സി റോസക്കുട്ടിടീച്ചര്‍, എന്‍ ഡി അപ്പച്ചന്‍, കെ കെ അബ്രഹാം, കെ എല്‍ പൗലോസ്, കെ കെ അഹമ്മദ്ഹാജി, നിസാര്‍ അഹമ്മദ്, പി കെ ജയലക്ഷ്മി, സജീവ് ജോസഫ്. ,പി .പി .ആലി.,

എന്‍ കെ വര്‍ഗീസ്, ഗോകുല്‍ദാസ് കോട്ടയില്‍, പടയന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. മാനന്തവാടി ബോയ്‌സ് ടൗണിലെ പ്രിയദര്‍ശിനി കോളനിയിലുള്ള 16 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ച തലപ്പുഴ ചുങ്കം സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയം, വാളാട്, മക്കിയാട്, കഴിഞ്ഞ പ്രളയത്താല്‍ വെള്ളം കയറിയ മാനന്തവാടി പാണ്ടിക്കടവ്, ചെറുപുഴ എന്നിവിടങ്ങളിലാണ് രാഹുല്‍ഗാന്ധി സന്ദര്‍ശനം നടത്തിയത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *