May 4, 2024

പ്രകൃതിദുരന്തങ്ങളും പരിസ്ഥിതി പരിപാലനവും: ശിൽപശാല ചൊവ്വാഴ്ച (24-ന്) കൽപ്പറ്റയിൽ

0
 
പ്രകൃതിയെ   മനസിലാക്കി  ജീവക്കാനുള്ള സംസ്കാരം വളർത്തിയെടുക്കണമെന്ന് രണ്ട് വർഷത്തെ പ്രളയ ദുരന്തങ്ങൾ  ജനങ്ങളെ ഓർമ്മപ്പെടുത്തുന്നു. 
വിപുലമായ ജനകീയ ഇടപെടലുകളിലൂടെ മാത്രമെ പരിസ്ഥിതി സംരക്ഷണ മനോഭാവം ജനങ്ങളിൽ വളർത്തിയെടുക്കാൻ പറ്റൂ. 
ഈ ലക്ഷ്യം മുൻനിർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത്,ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഹ്യൂം സെൻറർ ഫോർ ഇക്കോളജി എന്നിവയുടെ സംയുക്താഭിമുഖത്തിൽ " പ്രകൃതി ദുരന്തങ്ങളും, പരിസ്ഥിതി പരി പാലനവും' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നു.
പാലക്കാട് ഐ.ആർ.ടി.സി. ഡയറക്ടറും, ഭൗമ ശാസ്ത്രജ്ഞനുമായ ഡോ.ശ്രീകുമാർ , ഡോ.ബ്രിജേഷ്, സി കെ വിഷ്ണുദാസ് തുടങ്ങിയവർ ശിൽപശാലയിൽ ക്ലാസ്സുകൾ നയിക്കും.
സെപ്റ്റംബർ 24 ചൊവ്വ  ഉച്ചകഴിഞ്ഞ് 1.30 മുതൽ കൽപറ്റ ജില്ലാ ട്രഷറിക്ക് സമീപമുള്ള ടൂറിസം ഡിപ്പാർട്ട് മെന്റ് ഹാളിൽ വെച്ചാണ് ശിൽപശാല.
തദ്ദേശ സ്വയംഭരണ സ്ഥാ പനങ്ങളിലെ ജനപ്രതിനിധികൾ, ബി.എം.സി. അംഗങ്ങൾ ,യുവജന – സാംസ്കാരിക-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *