May 6, 2024

കൊറോണ: വയനാട്ടിൽ നിരീക്ഷണത്തില്‍ 64 പേര്‍

0
    ജില്ലയില്‍ കൊറോണ ബാധിത പ്രദേശത്ത് നിന്നെത്തിയ ഒരാള്‍ കൂടി നിരീക്ഷണത്തില്‍. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 64 ആണ്. ഏഴ് പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ആര്‍ക്കും രോഗലക്ഷണമില്ലെന്ന് സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന പ്രതിദിന അവലോകനത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 
സൈക്ലോത്തോണ്‍ സംഘടിപ്പിച്ചു
   ആര്‍ദ്രം ജനകീയ ക്യാമ്പയിനിന്റെ  ഭാഗമായി മീനങ്ങാടി മുതല്‍ കല്‍പ്പറ്റ വരെ സൈക്ലോത്തോണ്‍ സൈക്കിള്‍ റാലി നടത്തി. ആരോഗ്യ ഭക്ഷ്യ സുരക്ഷാ സന്ദേശങ്ങളും, വ്യായാമത്തിന്റെ ആവശ്യകതയും സമൂഹത്തെ അറിയിക്കുന്നതിന്റെ ഭാഗമായാണ്  സൈക്ലോത്തോണ്‍ സംഘടിപ്പിച്ചത്. ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യ  വകുപ്പ്, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെയാണ് സൈക്ലോത്തോണ്‍ നടത്തിയത്. മീനങ്ങാടിയില്‍ നിന്നും തുടങ്ങിയ റാലിയില്‍ നൂറ്റമ്പതോളം കുട്ടികളും, പ്രഫഷണല്‍ സൈക്ലിസ്റ്റുകളും പങ്കെടുത്തു. മീനങ്ങാടി എച്ച്.എസ്.എസ്, കാക്കവയല്‍ എച്ച്.എസ്.എസ്, മുട്ടില്‍ ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്., പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്, കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്എസ്,  മുണ്ടേരി എച്ച്.എസ്.എസ്  എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുത്തത്. ആര്‍.ടി.ഒ. എം.പി.ജെയിംസ് ഫ്‌ളാഗ് ഓഫ് ചെയ്തു.   മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബീനാ വിജയന്‍,ഭ ക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമീഷണര്‍ പി.ജെ.വര്‍ഗ്ഗീസ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലീം കടവന്‍ എന്നിവര്‍ സംസാരിച്ചു.  സിവില്‍ സ്റ്റേഷനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ, എ.ഡി.എം . തങ്കച്ചന്‍ ആന്റണി, ഡപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയാ സേനന്‍ എന്നിവര്‍ സൈക്കിള്‍ റാലിയെ സ്വീകരിച്ചു. സൈക്ലോത്തോണിന്റെ സമാപന സമ്മേളനം ഡി. എം. ഒ. ഡോ. ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ അഡീഷണല്‍ പോലീസ് സൂപ്രണ്ട്  കെ കെ  കെ മൊയ്തീന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.മധു മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്  സൈക്കിള്‍ റാലിയില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനദാനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി സുബൈര്‍ എളകുളം, കെ.സാജിത് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *