April 29, 2024

പങ്കാളിത്ത ഹരിത സമിതികൾ പ്രവർത്തനം തുടങ്ങി: ജില്ലാതല ഉൽഘാടനം മാനന്തവാടിയിൽ നടന്നു.

0
Img 20200215 Wa0167.jpg
മാനന്തവാടി : 

വനം ജീവി സാമൂഹി കവനൽക്കരണ വിഭാഗത്തിന്റെ കീഴിൽ രൂപീകരിച്ച പങ്കാളിത്ത ഹരിത സമിതികളുടെ ജില്ലാതല ഉൽഘാടനം നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ മാനന്തവാടി ഗിബ്സ് ഹാളിൽ വെച്ചു നടന്നു. മാനന്തവാടി നി യോജക മണ്ഡലം എം.എൽ.എ.  ഒ.ആർ.കേളു കൽപറ്റ,   മാനന്തവാടി ചെർമാൻമാരായ കെ. മനോജ്, ടി.സി.ജോസഫ് എന്നിവർക്ക് പദ്ധതി രേഖ കൈമാറി ഉൽഘാടനം നടത്തി.മാനന്തവാടി വള്ളിയൂർക്കാവ് ദേവസ്വത്തിന്റെ  ഒരേക്കർ ഭൂമിയും കാവും ഹരിതവൽക്കരണത്തിനായി സമിതിക്ക് വിട്ടു നൽകുന്ന സമ്മതപത്രം ട്രസ്റ്റി  ഏച്ചോം ഗോപി 'മാനന്തവാടി നഗരസഭാ ചെയർമാൻ വി. ആർ. പ്രവീജിന് കൈമാറി. തിരുനെല്ലി ദേവസ്വത്തിന്റെ അപ്പ പാറ അമ്മ കാവ് ധാരണ പത്രം ദേവസ്വം  എക്സികട്ടിവ് ഓഫിസർ സദാനന്ദൻ ഫോറസ്റ്റ് കൺസർവേറ്റർ  വി.പി. ജയപ്രകാശിന്  കൈ മാറി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് ഗീത ബാബു അദ്യക്ഷത വഹിച്ച യോഗത്തിൽ    എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷ വിജയൻ , തിരുനെല്ലി പഞ്ചായത്ത് മെമ്പർ കെ.അനന്തൻ  നമ്പ്യാർ  എന്നിവർ പ്രസംഗിച്ചു.വൈൽഡ് ലൈഫ് അസിസ്റ്റൻറ്റ് വാർഡൻ എ.ഷജ്ന മുഖ്യ പ്രഭാഷണം നടത്തി.' ആഗോളതാപനം വർദ്ധിച്ച് പ്രളയവും, വരൾച്ചയും, കാട്ടുതീയും , പകർച്ചവ്യാധിയും അന യന്ത്രിതമായി ഉണ്ടാവുകയും മനുഷ്യരും മറ്റു ജീവജാലങ്ങളും അതി വിദൂര ഭാവിയിൽ ഭൂമുഖത്തു നിന്നം തുടച്ചു നീക്കപെടുമെന്നും പറഞ്ഞു. മാനന്തവാടി ഹരിത സമിതി ചെയർമാൻ ടി.സി.ജോസഫ് ആമുഖപ്രഭാഷണം നടത്തി.വയനാട്  എ.സി.ഫ്.ഹരിലാൽ സ്വാഗതവും ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.എം.സെയ്തലവി നന്ദിയും പറഞ്ഞു.വിവിധ കോളേജ്   വിദ്യാർത്ഥികൾ , ജൈവകർഷക കൂട്ടായ്  പ്രവൃത്തകർ തൃ തല പഞ്ചായത്ത് ഭരണസമിതി അഗങ്ങൾ പാരിസ്ഥിതി  പ്രവർത്തകർ  തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *