May 6, 2024

ഒരു കേസ് ഇപ്പോഴും പോസിറ്റീവ് : വയനാട് ജില്ലയില്‍ 439 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

0

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ 25 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 9912 പേരായി. ജില്ലയില്‍ 439 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 223 സാമ്പിളുകളില്‍ നിന്നും 221 എണ്ണത്തിന്റെ ഫലം ലഭിച്ചു. 11 എണ്ണത്തിന്റെ  പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം ആറായി. മറ്റു സംസ്ഥാനങ്ങളില്‍ വിമാനം ഇറങ്ങി അവിടെ കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റയിനില്‍ കഴിയുകയും  നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുകയും ചെയ്തവര്‍ ജില്ലയിലേക്ക് എത്തിയാല്‍ പതിനാലു ദിവസം ഹോം ക്വാറന്റയിനില്‍ കഴിയണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഏഴ് ആഴ്ച വരെ ഇവര്‍ നിരീക്ഷത്തില്‍ ബാത്ത് റൂം ഉള്ള മുറിയില്‍ സ്വതന്ത്രമായി കഴിയേണ്ടതുമാണ്. ജില്ലയില്‍ 57 വിദേശികള്‍ വിവിധ റിസോര്‍ട്ടുകളിലായി നിരീക്ഷണത്തിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ ഹെല്‍പ്പ് സെന്ററില്‍  127 കോളുകള്‍ വരികയും ഇവയ്ക്കുള്ള പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികളായ 4470 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കിയിട്ടുണ്ട്.
അന്തര്‍ജില്ലാ യാത്രയ്ക്കുള്ള നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍  കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.ലോക്ക് ഡൗണില്‍ ഇളവ് ഉണ്ടെന്ന പ്രതിതീയില്‍ ആളുകള്‍ ടൗണുകളിലേക്ക് ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കര്‍ണാടകയിലേക്ക് അവിശ്യസാധനങ്ങള്‍ക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ക്ക് പാസ് ആവിശ്യമെങ്കില്‍ ബാവലി ചെക്ക് പോസ്റ്റില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1053 വാഹനങ്ങളിലായി എത്തിയ 1330 ആളുകളെ സ്‌ക്രീനിംഗിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ ഇല്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *