May 6, 2024

ഫുഡ് കെയർ : സഹായം തേടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

0
Advt Food Care 2020 2.png
കോവിഡ് കാലത്ത് അവശ്യ വസ്തുക്കൾ ഓർഡർ ശേഖരിച്ച് എത്തിച്ച് നൽകുന്ന സ്റ്റാർട്ടപ്പ് സ്ഥാപനം *ഫുഡ് കെയർ* 'ന് ഉപഭോക്താക്കൾ ഏറിവരുന്നു. 
സൂപ്പർ മാർക്കറ്റുകളിലും , പച്ചക്കറി ചന്തകളിലും പോയി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവരാണ് ഫുഡ് കെയറിന്റെ സേവനം തേടുന്നത് foodcare.in എന്ന വെബ് സൈറ്റിൽ കയറി ബുക്ക് ചെയ്താൽ ഉടൻ പ്രദേശത്തെ പ്രദേശിക വിതരണക്കാർ വിളിച്ച് ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ശേഖരിച്ച് തൊട്ടടുത്ത പ്രമുഖ സ്റ്റോറുകളിൽ നിന്ന് ഓർഡർ ശേഖരിച്ച് എത്തിച്ച് നൽകുന്നു. ഓരോ ഡെലിവറിക്കും വളരെ ചെറിയ  വിതരണ ചാർജ് ഓർഡർ എത്തിക്കുമ്പോൾ നൽകിയാൽ മതിയാവും . 
ബുക്കിങ്ങ് സമയത്ത് അടക്കുന്ന പത്ത് രൂപ യിൽ ഇരുപത്തി അഞ്ച് ശതമാനം സർക്കാർ കോവിഡ് ഫണ്ടിലേക്കു സംഭാവന ചെയ്യുന്നു. 
കേരളത്തിലെ എല്ലാ താലൂക്കിലും വിതരണം നടത്താൻ നബാർഡിന് കീഴിലുള്ള കാർഷിക ഉത്പാദക കമ്പനികളും , ഏജൻസികളും ഓർഡറുകൾ കൈകാര്യം ചെയ്യുന്നു. 
ഓർഡർ നൽകുന്ന സ്ഥലത്തിന് ഏറ്റവും അടുത്ത തിരഞ്ഞെടുത്ത വ്യാപരിയിൽ നിന്ന് ബിൽ സഹിതം വാങ്ങിയാണ് ഉപയോക്താവിന് ഓർഡർ എത്തിക്കുന്നത്. ഇത് പ്രദേശിക വ്യാപാരികൾക്കും വളരെ ഗുണം ചെയ്യുന്നതിനാൽ നല്ല സഹകരണം ഇവരിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നുണ്ട്. ഇതിലൂടെ ഓർഡർ വേഗത്തിൽ വിതരണം നടത്താൻ സാധിക്കുന്നു  എന്നതും ഫുഡ് കെയറിന്റെ ആവശ്യക്കാർ കൂടുന്നതിന് കാരണമായി.
കർഷകർക്ക് കൈത്താങ്ങായി സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കിയ ജീവനി സജ്ജീവനി പദ്ധതിയുമായും, വി.എഫ്. പി സി.കെ , ഹോർട്ടി കോർപ്പ് എന്നിവയുമായും സഹകരിച്ച് സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളിലും സേവനമെത്തിക്കാൻ ഫുഡ് കെയറിന് സാധിക്കുന്നുണ്ട്. 
നെക്റ്റെർ ഗ്ലോബൽ ടെക്ക് ആണ് ഫുഡ് കെയറിന്റെ പ്രമോട്ടർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *