May 7, 2024

പ്രവാസി തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ അടിയന്തിര നടപടിയെടുക്കണം: സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ

0
                           സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ   ഏപ്രിൽ 26 ന് പ്രവാസി തൊഴിലാളി ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നു .  
        
കോവിഡ് 19 നെ തുടർന്ന് ലക്ഷക്കണക്കായ പ്രവാസി തൊഴിലാളികളുടെ സ്ഥിതി അങ്ങേയറ്റം ദുസ്സഹമായിരിക്കുകയാണ്.  വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിലും , സംസ്ഥാനത്തിന്റെ  സമ്പദ്ഘടനയെ താങ്ങി നിർത്തുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന 35  ലക്ഷത്തോളം വരുന്ന  ഈ കുടിയേറ്റ തൊഴിലാളികളുടെ രക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം  സർക്കാരുകൾക്കാണ് . ഇതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന നിരുത്തരവാദിത്വ സമീപനം അപലനീയമാണ് .
 യു.എ .ഇ ലും , മറ്റും തൊഴിലാളികൾ ഒരുമിച്ച് താമസിക്കുന്ന ബാച്ചിലർ മുറികളിൽ  സാമൂഹിക അകലം പാലിക്കാനാകുന്നില്ലാത്തതിനാൽ സാമൂഹ്യ വ്യാപനത്തിന്റെ ഭീഷണിയുണ്ട്.
 ജോലിയും, കൂലിയുമില്ലാത്തതു നിമിത്തം ചികിത്സയും ,ഭക്ഷണവും അസ്സാധ്യമായിരിക്കുകയാണ് . ഗുരുതരമായ ഇത്തരമൊരു സാഹചര്യത്തിൽ കഴിയുന്നവർക്ക് ചികിത്സയും,ഭക്ഷണവും ഉറപ്പുവരുത്തണം .ഒപ്പം തൊഴിൽ രഹിതരായി ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെയും, സന്ദർശക വിസയിലെത്തി അവിടെ കുടിങ്ങിപോയവരെയും അടിയന്തിരമായി നാട്ടിലെത്തിക്കാനുള്ള ഊർജ്ജിത ശ്രമം കേന്ദ്ര -സംസ്ഥാന  സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് യു.എ .ഇ സർക്കാർ എല്ലാ സൗകര്യവും വാഗ്ദാനവും ചെയ്തിട്ടും  ഇന്ത്യ ഗവണ്മെന്റ് അനുകൂല തീരുമാനം എടുക്കാത്തത് ഉത്കണ്ഠാജനകമാണ് .ഇക്കാര്യത്തിൽ പ്രവാസികൾക്കനുകൂലമായി തീരുമാനമെടുപ്പിക്കാൻ  കേന്ദ്രത്തെ നിർബന്ധിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണം .
           കേന്ദ്ര സർക്കാരിന്റെ ഇക്കാര്യത്തിലുള്ള നിഷേധാത്മക സമീപനത്തിന്നെതിരെ ജനാധിപത്യ ശക്തികൾ രംഗത്തുവരാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു .  പ്രവാസികൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി  ഇടപെടണമെന്നും , അടിയന്തിരമായി നാട്ടിലെത്തേണ്ടവരെ മുൻഗണനാക്രമത്തിൽ   തിരിച്ചെത്തിക്കാനുള്ള നടപടികൾ കേന്ദ്രസർക്കാർ കൈക്കൊള്ളണമെന്നും അതിനാവശ്യമായ ഫലപ്രദമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ടു സി.പി.ഐ(എം.എൽ) റെഡ്സ്റ്റാർ  സംസ്ഥാനത്ത് ഏപ്രിൽ 26 ന് പ്രവാസി തൊഴിലാളി ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണന്നും ഭാരവാഹികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *