May 7, 2024

ഇന്ദിരാ ഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റി സെൻറർ മാറ്റിയത് വിദ്യാർഥികളോടുള്ള അവഗണന:എംഎസ്എഫ്

0
 
കൽപ്പറ്റ:വയനാട്ടിൽ സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി ട്രൈബൽ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ സെന്റർ മാറ്റിയത് കേരളത്തിലെ വിദ്യാർഥികളോടുള്ള അവഗണനയണെന്ന് എംഎസ്എഫ് ജില്ലാ കമ്മിറ്റി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ, പ്രത്യേകിച്ചും ആദിവാസികളുടെ വിദ്യാഭ്യാസപരമായ മുന്നേറ്റം ലക്ഷ്യം വെച്ച് 2007 -ൽ സ്ഥാപിതമായ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയുടെ ഭരണഘടനയിൽ ഊന്നിപ്പറയുന്നത് ഇന്ത്യയിലെ ആദിവാസികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി അവസരം സൃഷ്ടിക്കുക എന്നതാണ്. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന  പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദിവാസി വിദ്യാർത്ഥികളെ കൂടുതൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  ഇന്ത്യയിൽ ആദിവാസികൾ കൂടുതലായ വിവിധ ഭാഗങ്ങളിൽ പ്രവേശനപരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കുകയും മെറിറ്റ് അടിസ്ഥാനത്തിൽ യോഗ്യത നേടിയ കുട്ടികളെ കണ്ടെത്തുന്ന രീതിയുമാണ് ഇക്കാലമത്രെയും അവലംബിച്ചിരുന്നത്. പ്രവേശനപരീക്ഷാ കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള സ്ഥലങ്ങളിൽ ആയതിനാൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ആദിവാസി വിദ്യാർത്ഥികൾക്ക് ഭീമമായ യാത്രാചിലവ് വഹിക്കാതെ തന്നെ പ്രവേശനം ലഭിക്കുന്നതിന് സഹായകമായിരുന്നു. ഫീസ് തുഛമായിട്ടുള്ള ഈ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്നത് വഴി ഇന്ത്യയിലെ ആദിവാസി വിദ്യാർത്ഥികളും മറ്റു പ്രകൽഭരായ വിദ്യാർത്ഥികളും ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കൈപിടിയിലൊതുക്കുന്നത് യൂണിവേഴ്സിറ്റിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നാണ്. എന്നാൽ 2020-2021 അധ്യയന വർഷത്തെ പ്രവേശനപരീക്ഷകക്കായുള്ള ഔദ്യോഗിക വിജ്ഞാപനത്തിൽ കേരളത്തിലെ വയനാട് ഉൾപ്പെടയുള്ള പ്രമുഖ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്.
9 പ്രവേശനപരീക്ഷ സെന്ററുകൾ ഉണ്ടായിരുന്ന മദ്ധ്യപ്രദേശിന് ശേഷം ഒരേയൊരു സെന്റർ മാത്രമുള്ള കേരളത്തിലാണ് ഏറ്റവും അധികം രണ്ടാമത് കുട്ടികൾ പ്രവേശനപരീക്ഷ എഴുതുന്നത്. നല്ലൊരു വിഭാഗം ആദിവാസി വിദ്യാർത്ഥികളും അതുപോലെ തന്നെ മറ്റു വിദ്യാർത്ഥികളും പരീക്ഷ എഴുതുന്ന വയനാട്ടിലെയും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ  ആദിലാബാദ് ( തെലങ്കാന), ശ്രീകാകുലം (ആന്ദ്രാ പ്രദേശ്), കാർവാർ (കർണ്ണാടക) മുതലായ സെന്ററുകൾ എടുത്തു മാറ്റുന്നത് വഴി ആദിവാസി ഉന്നമനവും ഒരു പറ്റം വിദ്യാർത്ഥികളുടെ മികച്ച അവസരവുമാണ് നഷ്ടപ്പെടുന്നത്. മേൽ പറഞ്ഞ സംസ്ഥാനങ്ങളിലെ പ്രവേശനപരീക്ഷ എഴുതുന്നതിനായി പരിശീലിക്കുന്ന കുട്ടികൾക്ക് തമിഴ്നാട്ടിലെ ചെന്നൈ ആണ് ഏറ്റവും അടുത്തുള്ള സെന്റർ. ചെന്നൈ ആകട്ടെ മുകളിൽ പ്രതിപാദിച്ച സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് എത്തിപ്പെടാൻ ഏറെ പ്രയാസമുള്ളതും ഒരു പരിധി വരെ അപരിചിതവും ആണ്. 6 സംസ്ഥാനങ്ങളിലെ കുട്ടികൾ ആയിരിക്കും ഇത്തരമൊരു സാഹചര്യത്തിൽ ചെന്നൈ സെന്ററിനെ ആശ്രയിക്കേണ്ടി വരുന്നത്.
 മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. ഇനിയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യമാണ്,
Exam center ൽ വരുത്തിയ ഈ മാറ്റം നിരവധി വിദ്യാർത്ഥികളുടെ അവസരത്തെ പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളെ  ബാധിക്കുമെന്ന് കരുതുന്നു. ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ എത്തിപ്പെടുന്നതിൽ നേരിടുന്ന ബുദ്ധിമുട്ട് അവരെ പിന്നോട്ട് വലിക്കുകയും ഉന്നത വിദ്യാഭ്യാസ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുന്നതിന് കാരണമായേക്കാം. 
ഈ കേന്ദ്ര
മാറ്റത്തിലൂടൈ ആദിവാസികളുടെ മാത്രമല്ല വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നോക്കം നിൽക്കുന്ന ഒരു പറ്റം വിദ്യാർത്ഥികളുടെ പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസതിനുള്ള സാധ്യതകളാണ് നിഷേധിക്കപ്പെടുന്നത്.
 പ്രവേശനപരീക്ഷ എഴുതുന്നതിനായി തയ്യാറെടുക്കുന്ന ഓരോ കുട്ടികൾക്കും ഇത്തരം അവസ്ഥകളിൽ നഷ്ടപ്പെടുന്നത്
ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിലകൊള്ളുന്ന രാജ്യത്തെ ഏക യൂണിവേഴ്സിറ്റിയായ ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുക എന്ന അനുഭവവും സമ്പത്തും നിലവാരവും ആയിരിക്കും. ഒരു  കേന്ദ്രീയ, അതിലുപരി നാഷണൽ യൂണിവേഴ്സിറ്റിയുടെ പ്രവേശനപരീക്ഷ രാജ്യത്തെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ തുല്യമായി അവകാശമുള്ളതാണ്. പക്ഷേ കൂട്ടമായുള്ള ഈ സെന്റർ മാറ്റം രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തെ ബാധിക്കും. 
കെറോണകെതിരെ  രാജ്യം ഒന്നടങ്കം ഒരു മിച്ച് പൊരുതുന്ന ഈ സമയത്ത് ഇത്തരം നടപടിയുമായി കേന്ദ്ര സർക്കാർ വരുന്നത് ലോക്ക് ഡൗൺ ആയതുകൊണ്ട് പ്രത്യക്ഷ പ്രതിഷേധങ്ങൾ ഉണ്ടകില്ല എന്നത് കണക്കുകൂടിയാണ്.ഇത് വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെതിരെ രാഹുൽ ഗാന്ധി എംപി അടക്കമുള്ള ജനപ്രതിനിധികൾക്കും സംസ്ഥാന സർക്കാരിനും ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകുമെന്നും എംഎസ്എഫ് ജില്ലാ പ്രസിഡന്റ് പിപി ഷൈജൽ,ജനറൽ സെക്രട്ടറി റമീസ് പനമരം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *