April 28, 2024

ഇടനിലക്കാരുടെ കൊള്ള: ചെറുകിട ഐ ടി വ്യാപാരികള്‍ പ്രതിസന്ധിയില്‍

0

കല്‍പ്പറ്റ: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കമ്പ്യൂട്ടറുകളും അനുബന്ധസാധനങ്ങളും വില്‍പ്പന നടത്തുന്ന സംസ്ഥാനത്തെ ചെറുകിട ഐ ടി വ്യാപാരസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയിലേക്ക്. മൊത്ത വ്യാപാരികളുടെയും ഇടനിലക്കാരുടെയും ഭാഗത്ത് നിന്നും വലിയ തോതിലുള്ള വിലവര്‍ധനയാണ് സാധാരണക്കാരായ ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രധാനപ്രശ്‌നം. ലോക്ഡൗണിന് മുമ്പ് തന്ന സ്റ്റോക്ക് ചെയ്തിട്ടുള്ള കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, ആക്‌സെസറീസ്, സ്‌പെയര്‍പാര്‍ട്‌സ് മുതലായവക്ക് 10 മുതല്‍ 50 ശതമാനത്തിന് മേലെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കൂട്ടിയ വില അനുസരിച്ചാണ് ചെറുകിടവ്യാപാരികളില്‍ നിന്നും മൊത്തവിതരണക്കാര്‍ ഈടാക്കുന്നത്. ഇതോടെ ഉപയോക്താവുമായി നേരിട്ട് കച്ചവടം നടത്തേണ്ട ചെറുകിട ഐ ടി സംരംഭകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഐ ടി ഉല്പന്നങ്ങളില്‍ 90 ശതമാനവും ചൈനയില്‍ നിന്നാണ് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ എത്തുന്നത്. ചൈനീസ് ന്യൂഇയര്‍ പ്രമാണിച്ച് കുറച്ചുനാളത്തേക്ക് സാധനങ്ങളുടെ ഇറക്കുമതിയുണ്ടാവില്ലെന്ന് നേരത്തെ അറിയുന്നത് കൊണ്ട് ഇടനിലക്കാര്‍ സാധനങ്ങള്‍ നല്ലവിധത്തില്‍ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട്. കോവിഡ് 19 മറയാക്കി ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വരവ് പൂര്‍ണമായും നിലച്ച സാഹചര്യം മുതലാക്കി മൊത്തവ്യാപാരികള്‍ അമിതലാഭം എടുത്താണ് ഇപ്പോള്‍ കച്ചവടം നടത്തുന്നത്. കരിഞ്ചന്തയും വിലവര്‍ധനയും ഉണ്ടാകരുതെന്ന സര്‍ക്കാര്‍ നിയമങ്ങള്‍ അവഗണിച്ചാണ് ഈ ചൂഷണം നടക്കുന്നത്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ സര്‍ക്കാറിന്റെയൊ, ലീഗല്‍മെട്രോളജി വകുപ്പിന്റെയോഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ എടുക്കണമെന്ന് ഓള്‍ കേരള ഐ ടി ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് പി എം സാദിഖ് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *