April 27, 2024

ആരോഗ്യ വകുപ്പ് മാർക്ക് ചെയ്ത സ്ഥലങ്ങളിലെ മുഴുവൻ ആളുകളെയും റാപ്പിഡ് ടെസ്റ്റ് നടത്തണം

0
     മാനന്തവാടി: കോവിഡ് – 19 രോഗികളുടെ എണ്ണം വർദ്ധിച്ചതിൻ്റെ അടിസ്ഥാനത്തിൽ  ആരോഗ്യ പ്രവർത്തകർ  മാർക്ക് ചെയ്യ്ത രോഗികളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ മുഴുവൻ ആളുകളെയും റാപ്പിഡ് ടെസ്റ്റിന് വിധേയമാക്കണം. ഇതിന് സംസ്ഥാന സർക്കാർ പ്രത്യേകം നിയോഗിച്ച മെഡിക്കൽ സംഘത്തെ ഏർപ്പാട് ചെയ്യണം. ഇവരുടെ നേതൃത്വത്തിൽ രോഗിയുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങളും അണുവിമുക്തം ചെയ്യണം. സംഘം എല്ലാ ഭവനങ്ങൾ സന്ദർശിക്കുകയും വേണ്ട മുൻകരുതലകൾ നടപ്പിലാക്കുകയും റോഡുകൾ, വാഹനങ്ങൾ എന്നിവ അണുനശീകരണം നടത്തണം. രോഗത്തെ പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകൾ കൈക്കൊളേണ്ട നടപടികളെക്കുറിച്ച് മാനന്തവാടി നഗരസഭ കോൺഗ്രസ്സ് കൗൺസിലേഴ്സ് പ്രതിപക്ഷ പാർലിമെൻ്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു.ആരോഗ്യ വകുപ്പ് തക്ക സമയത്തുള്ള നടപടി സ്വീകരിക്കാത്തതാണ് രോഗവ്യാപ്‌തിക്ക് കാരണം.  കോവിഡ് രോഗത്തിൻ്റെ ഗൗരവം മനസ്സിലാക്കി ഉണർന്ന് പ്രവർത്തിക്കാത്തത് ആരോഗ്യ വകുപ്പിൻ്റെ ശ്രദ്ധക്കുറവാണെന്ന് പറയുമ്പോൾ സി.പി.എം പോലുള്ള ഒരു രാഷ്ട്രീയ പാർട്ടിയും, അവരുടെ യുവജന സംഘടനയും മാനന്തവാടി നഗരസഭയുടെ പേരിൽ വന്ന പ്രസ്താവനകൾ എന്തിനു വേണ്ടിയാണെന്ന് സാധരണക്കാരന് മനസ്സിലാകുന്നില്ല. ഏതിലും രാഷ്ട്രീയം കാണുന്ന കപടനാടകങ്ങളാണ് അരങ്ങേറുന്നത്. ഇത് നിർത്തി പ്രദേശത്തെ ജനങ്ങൾക്ക് ഒപ്പം നിന്ന് അവരുടെ ആശങ്ക അകറ്റുവാനും, പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് രാഷ്ട്രീയം കളിച്ച് ജനങ്ങളിൽ ആശയകുഴപ്പം സൃഷ്ടിക്കരുതെന്ന് കോൺഗ്രസ്സ് പാർലിമെൻ്ററി പാർട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കൗൺസിലർമാരായ പി.വി.ജോർജ്ജ്, മുജീബ് കോടിയോടൻ, വി.യു.ജോയി, സ്റ്റർവ്വിൻസ്റ്റാനി, കെ.ജെ.ജോർജ്ജ് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *