പ്ലാക്കൂട്ട് 2020:- ഗ്രീൻ മിഷനുമായി മിഷൻ ലീഗ്
മാനന്തവാടി:
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിസൗഹാർദ്ദ സന്ദേശവുമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത
മുപ്പതിനായിരത്തോളം പ്ലാവ് തൈകൾ നടുന്നു. രൂപതയിലെ വിവിധ ഇടവകകയിലെ മുപ്പതിനായിരത്തോളം പ്രവർത്തകരാണ് പ്ലാക്കൂട്ട് 2020 എന്ന പദ്ധതിയിൽ പങ്കാളികളായി കേരളീയ പാരമ്പര്യ ഫലവൃക്ഷത്തൈ ആയ പ്ലാവ് തൈ നടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി രൂപതയുടെ ബിഷപ്പ് മാർ ജോസ് പൊരുന്നേടം ബിഷപ് ഹൗസിൽ തൈ നട്ട് നിർവഹിച്ചു. ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ, പ്രസിഡണ്ട് രഞ്ജിത്ത് മുതുപ്ലാക്കൽ , ടോം ജോസ് പൂവക്കുന്നേൽ, തങ്കച്ചൻ മാപ്പിളക്കുന്നേൽ ,സജീഷ് എടതട്ടേൽ എന്നിവർ നേതൃത്വം നൽകി.
Leave a Reply