തുടർച്ചയായി 34-ാം വർഷവും നൂറ് മേനി കൊയ്ത് ബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ബത്തേരി സെൻ്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ .തുടർച്ചയായി 34-ാം വർഷമാണ് നൂറു ശതമാനം വിജയവുമായി സെൻ്റ് ജോസഫ് സ്കൂൾ ജൈത്രയാത്ര തുടരുന്നത്.84 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ ഇവിടെ 21 കുട്ടികൾ ഫുൾ A+ നേടി. 14 കുട്ടികൾ 9 A+ ഉം കരസ്ഥമാക്കി. പാഠ്യാതര വിഷയങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ അധികവും സാധാരണക്കാരുടെ കുട്ടികളാണ് പഠിക്കുന്നത്. മാനേജ് മെൻ്റിൻ്റെ സഹകരണവും ,അധ്യാപകരുടെയും ,പി.ടി.എ യുടെയും ആത്മാർത്ഥ പരിശ്രമവും ആണ് ഈ വിജയത്തിന് പിന്നിൽ. വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പ്രിൻസിപ്പൽ ഫാദർ ജോർജ് കാലായിൽ ,വൈസ് .പ്രിൻസിപ്പൽ ജോർജ് കോടാനൂർ തൂങ്ങിയവർ അഭിനന്ദനം അറിയിച്ചു.
ജയരാജ് ബത്തേരി
Leave a Reply