May 6, 2024

ഉത്തര കടലാസ് തിരഞ്ഞ് എം.എസ്.എഫിന്റെ വേറിട്ട സമരം

0
Img 20200704 Wa0268.jpg
എം എസ് എഫ് കൽപ്പറ്റയിൽ ഉത്തര കടലാസ് തിരഞ്ഞു.
കൽപ്പറ്റ : പ്ലസ് ടു പരീക്ഷാ ഫലം ജൂലൈ പത്താം തിയതി വരാനിരിക്കെ കൊട്ടാരക്കര മുട്ടറ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളുടെ ഉത്തര കടലാസ് കണ്ടെത്താത്തതിൽ   എം എസ് എഫ് കൽപ്പറ്റയിൽ ഉത്തരക്കടലാസ് തിരഞ്ഞുകൊണ്ട് പ്രതീകാത്മക പ്രതിഷേധം സങ്കടിപ്പിച്ചു. വളരെ കാര്യക്ഷമതയോടെ കയ്കാര്യം ചെയ്യേണ്ട ഉത്തര കടലാസുകൾ  ലാഗവത്തോടെയാണ് കേരള സർക്കാർ കൈകാര്യം ചെയ്തിരിക്കുന്നത്. കൊട്ടാരക്കരയിൽ നിന്നും പാലക്കാട് മൂല്യനിർണയ ക്യാമ്പിലേക്ക് എത്തേണ്ടിയിരുന്ന ഉത്തര കടലാസുകൾ വിദ്യാഭ്യാസ വകുപ്പിന്റെ അശ്രദ്ധ കൊണ്ട്  മേൽവിലാസം മാറി എറണാകുളത്ത് എത്തി. അവിടെ നിന്ന് പാലക്കാട് മൂല്യനിർണയ ക്യാമ്പിലേക്ക് അയച്ചു എന്ന് വിദ്യാഭ്യാസ മന്ത്രി അവകാശപ്പെടുന്നു, എന്നാൽ ഇതുവരെ മൂല്യനിർണയ ക്യാമ്പിൽ എത്തീട്ടില്ല എന്നതാണ് സ്കൂൾ അതികൃതര വ്യക്തമാക്കിയത് ,അത് മാധ്യമങ്ങളിൽ വരുകയും ചെയ്തിരുന്നു. വിദ്യാർത്ഥികളുടെ ഭാവി കൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് പന്താടുന്നത്. വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ പൊതു വിദ്യാഭ്യാസം തകർക്കുകയാണ് എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ സംസാരിച്ചു. 
 പ്രസിഡന്റ് പി കെ ജാവാദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹി റിൻഷാദ് മില്ലുമുക്ക്, ഷമീർ ഒടുവിൽ , അഷ്കർ ചക്കര, ഫാരിസ് തങ്ങൾ, അജിത്ത് കൽപ്പറ്റ, മുനച്ചർ ചുണ്ടേൽ, ഫവാസ് തങ്ങൾ, ഫെബിൻ എന്നിവർ സംസാരിച്ചു.
  മുബഷീർ ഇ  എച്ച് സ്വാഗതവും,  അനസ്തെന്നാനി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *