May 6, 2024

ബ്രഹ്മഗിരി വയനാട്‌ കോഫിയുടെ കാപ്പിപ്പൊടി നിർമാണ യൂണിറ്റ്‌ ഉദ്ഘാടനം 28ന്‌

0
Screenshot 2020 07 24 17 28 31 640 Com.whatsapp.w4b.png
കൽപ്പറ്റ :ബ്രഹ്മഗിരി വയനാട്‌ കോഫിയുടെ കാപ്പിപ്പൊടി നിർമാണ യൂണിറ്റ്‌ 28ന്‌ കണിയാമ്പറ്റയിൽ വ്യവസായ മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ബ്രഹ്മഗിരി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി ചെയർമാൻ പി കൃഷ്‌ണപ്രസാദ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ മന്ത്രി കെ രാജു വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം നിർവഹിക്കും. മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിലൂടെ വയനാട്ടിലെ കാപ്പി കർഷകർക്ക്‌ കൂടുതൽ ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ്‌ കാപ്പിപ്പൊടി നിർമാണ യൂണിറ്റിലേക്ക്‌ ബ്രഹ്മഗിരി കടക്കുന്നത്‌. മിക്കപ്പോഴും കർഷകന്‌ കൃഷി നഷ്ടവും കുത്തക കോഫിപൗഡർ നിർമാണ കമ്പനികൾക്ക്‌ ലാഭവും ലഭിക്കുന്ന അവസ്ഥയാണ്‌. ബ്രഹ്മഗിരിയിലൂടെ കർഷകർ തന്നെ വിപണിയിൽ ഇടപെടുകയാണ്‌. ബ്രഹ്മഗിരി വയനാട്‌ കോഫി ഡിവിഷന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നേരിട്ട്‌ ശേഖരിച്ച അഞ്ച്‌ ടൺ കാപ്പി കുവൈറ്റിലേക്ക്‌ കയറ്റി അയച്ചിരുന്നു. 40 ടൺ കാപ്പിന്‌ ഒഓർഡർ ലഭിച്ചിട്ടുണ്ട്‌. വിൽപ്പന ചെലവ്‌ കഴിഞ്ഞുള്ള മിച്ചം കർഷകന്‌ അധികവിലയായി നൽകും. കാപ്പിപ്പൊടി യൂണിറ്റ്‌ വന്നതോടെ കർഷകൻ വിപണിയിൽ കൂടുതൽ ശക്തനാവും. നിലവിൽ ആറ്‌ പഞ്ചായത്തുകളിൽ രജിസ്റ്റർ ചെയ്‌ത കർഷക കൂട്ടായ്‌മയിലൂടെയാണ്‌ സംഭരണം സംസ്‌കരണം വിതരണം എന്നിവ. ജില്ലയിലെ എല്ലാ കർഷകർക്കും ജൈവ സർട്ടിഫിക്കേഷൻ പദവി ലഭ്യമാക്കും. മൂന്ന്‌ മുതൽ അഞ്ച്‌ വർഷത്തിനകം ജില്ലയിലെ കാപ്പിതോട്ടങ്ങൾ സുസ്ഥിര കൃഷിയിടങ്ങളാവും. കോഫി ബോർഡിന്റെ സഹായത്തോടെയാണ്‌ കാപ്പിപൊടി നിർമാണം നടക്കുന്നത്‌. ഉയർന്ന ഗുണമേന്മയുള്ള വയനാടൻ റോബസ്‌റ്റ, അറബിക്ക ബ്ലൻഡ്‌ ചെയ്‌ത നോർമൽ കോഫി പൗഡർ, ഫിൽറ്റർ കോഫി, സ്‌പൈസസ്‌ കോഫി എന്നിവ ഓണത്തിന്‌ ഉപഭോക്താക്കളുടെ കൈകളിലെത്തും. വാർത്താസമ്മേളനത്തിൽപി എസ്‌ ബാബുരാജ്‌, കെ ആർ ജുബുനു, ജോസ്‌ കുര്യൻ, ആർ അജയഘോഷ്‌ എന്നിവരും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *