ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ വയനാട് ജില്ലാ സമ്മേളനം ടി.സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ വയനാട് ജില്ലാ സമ്മേളനം ഡിസംബര്‍ 5 ഞായറാഴ്ച കല്‍ പറ്റ ഹോട്ടല്‍ ഗ്രീന്‍ ഗേറ്റ്‌സില്‍ വച്ച് നടന്നു. എ.എം.എ ഐ വയനാട് ജില്ലാ പ്രസിഡണ്ട് ഡോ. ലിഷിത സുജിത് അധ്യക്ഷത വഹിച്ച ചടങ്ങിന് സംസ്ഥാന സമിതി അംഗം ഡോ.മുഹമ്മദ് റാസി സ്വാഗതം ആശംസിച്ചു. പൊതുജനാരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ആയുര്‍വേദ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനോടൊപ്പം തന്നെ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന്‍ ഇല്ലാതെ പ്രാക്ടീസ് ചെയ്യുന്ന വ്യാജ ചികിത്സകരെ നിയന്ത്രിക്കാനുള്ള സത്വരമായ നടപടികളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രകൃതി വിഭവങ്ങളാലും പ്രകൃതി സൗന്ദര്യത്താലും വളരെ സമ്പന്നമായ വയനാട്ടില്‍ കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന ആഭ്യന്തരവും അന്തര്‍ദേശീയവുമായ ടൂറിസം വികസനത്തോടൊപ്പം ആയുര്‍വേദത്തിന്റെ സാധ്യതകളെയും ഉള്‍പ്പെടുത്തണമെന്നും ആയുര്‍വേദത്തിന് ഏറ്റവും പ്രാധാന്യം നല്‍കണമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് കല്പറ്റ എം. എല്‍ എ . ടി.സിദ്ദിഖ് ആവശ്യപ്പെട്ടു. പത്മശ്രീ പുരസ്‌കാര ജേതാവ് ഡോ. ധനഞ്ജയ് ദിവാകര്‍ സാഗ്ഡിയോയെ ചടങ്ങില്‍ ആദരിച്ചു. എ. എം.എ. ഐ യുടെ ഈ വര്‍ഷത്തെ മീഡിയ അവാര്‍ഡ് മലനാട് ചാനലിന്റെ എം.ഡി. ബെന്നി ഏലിയാസിന് സമര്‍പ്പിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ എ.എം.എ.ഐ മെമ്പര്‍മാരുടെ മക്കളെ ചടങ്ങില്‍ അനുമോദിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഡോ.സനില്‍കുമാര്‍ , ഡോ.സിരി സൂരജ് , ഡോ. രാജശേഖരന്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. മുന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി വിനോദ് ബാബു നന്ദി പ്രകാശിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ഡോ രാജ്‌മോഹന്‍ , ഡോ.ഷബീല്‍ ഇബ്രാഹിം, വനിതാ കമ്മിറ്റി ചെയര്‍ പെഴ്‌സണ്‍ ഡോ. ഇന്ദു കിഷോര്‍, ഡോ സുവിശ്രീ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Leave a Reply