പിലാക്കാവ് സ്വദേശി കെട്ടിടത്തിൽ നിന്നും വീണു മരിച്ചു;കണ്ണൂർ പാറക്കടവിലാണ് സംഭവം

മാനന്തവാടി: മാനന്തവാടി പിലാക്കാവ് സ്വദേശി കണ്ണൂർ പാറക്കടവിൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു.
പിലാക്കാവ് സ്വദേശി ചെറുകാട്ടിൽ മോഹനന്റെ മകൻ രതീഷ് (37) ആണ് മരിച്ചത്.
ആശാരി പണിക്കാരനായ രതീഷ് ജോലിക്കയാണ് കണ്ണൂരിലെ പാറക്കടവിൽ പോയത്. ഇവിടെ വച്ച് കെട്ടിടത്തിന്റെ മുകളിൽ വച്ച് വീണു മരിച്ചു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.
മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ തലശ്ശേരിയിൽ എത്തിയിട്ടുണ്ട്. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം പിലാക്കാവിലെ വീട്ടിൽ എത്തിച്ച് സംസ്കരിക്കും.



Leave a Reply