“എന്റെ ജില്ല” മൊബൈൽ അപ്ലിക്കേഷൻ; പോസ്റ്റർ പ്രകാശനം ചെയ്തു

കൽപ്പറ്റ: സർക്കാരിന്റെ നൂറു ദിന കർമ്മപദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ “എന്റെ ജില്ല” മൊബൈൽ അപ്ലിക്കേഷന്റെ ജില്ലയിലെ വിവിധ വകുപ്പുകളിലെ ഓഫീസുകൾക്കുള്ള പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ എ. ഗീത അഡിഷണൽ എസ്. പി. ജി. സാബുവിന് കൈമാറി നിർവഹിച്ചു. സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, എ. ഡി. എം. എൻ. ഐ. ഷാജു, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്,വിദ്യാഭ്യാസ ഉപഡയറക്ടർ കെ. വി. ലീല, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി. ജയരാജൻ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സി. സി. ജയകുമാർ, സാമൂഹ്യ നീതി വകുപ്പ് ഹെഡ് അക്കൗണ്ടന്റ് എസ്. സി. സലീഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. പൾസ് എമർജൻസി വോളന്റീർ സപ്പോർട്ട് ടീമാണ് ഓഫീസുകളിൽ പോസ്റ്റർ എത്തിക്കുന്നത്. ഈ ആപ്പിലൂടെ, ജനങ്ങൾക്ക് സർക്കാർ ഓഫീസുകൾ കണ്ടെത്താനും അവിടേക്കു വിളിക്കാനും കഴിയും. കൂടാതെ ഒന്ന് മുതൽ അഞ്ചു വരെ റേറ്റിങ് നൽകാനും സാധിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘എന്റെ ജില്ല’ ആപ്പ് ഡൗൺലോഡ് ചെയ്യാം.



Leave a Reply