April 29, 2024

യുദ്ധ ഭീകരതക്കെതിരെ സംഗീത പ്രതിരോധവുമായി ചാൾസ്‌

0
Img 20220228 093734.jpg
പ്രത്യേക ലേഖകൻ .
കൊച്ചി:
സംസ്ഥാന സമ്മേളനം നാളെ തുടങ്ങാനിരിക്കെ 
നഗരം മുഴുവൻ ചുവപ്പണിഞ്ഞ അന്തരീക്ഷത്തിൽ സംസ്കാരീക സദസ്സുകൾ സജീവമാണ്. 
ലേകമെങ്ങും നാശം മാത്രം വിതയ്‌ക്കുന്ന യുദ്ധങ്ങൾക്കെതിരെ സംഗീത പ്രതിരോധം തീർത്ത്‌ ചാൾസ്‌ ആന്റണി. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹൈക്കോടതി ജങ്‌ഷനിലെ വഞ്ചി സ്‌ക്വയറിൽ (കെപിഎസി ലളിത നഗർ) അവതരിപ്പിച്ച സംഗീത നിശയിലാണ്‌ ചാൾസ്‌ യുദ്ധത്തിനെതിരെയുള്ള സന്ദേശം പകർന്നത്‌. ലോകപ്രശ്‌സത ബീറ്റിൽസ്‌ ഗായകസംഘത്തിലെ ജോൺ ലെനന്റെ ‘ഇമാജിൻ’ എന്ന ഗാനമാണ്‌ യുദ്ധക്കെടുതികളെക്കുറിച്ച്‌ ജനങ്ങളെ ഓർമിപ്പിച്ചത്‌. ഗിറ്റാറിന്റെയും മൗത്ത്‌ ഓർഗന്റെയും അകമ്പടിയോടെയാണ്‌ ഗാനങ്ങൾ അവതരിപ്പിച്ചത്‌. സ്‌പാനിഷ്‌, ക്യൂബൻ, ‌ഇറ്റാലിയൻ, പോർച്ചുഗീസ്‌ ഗാനങ്ങളും സദസ്സിന്‌ ലോകോത്തര സംഗീതത്തിന്റെ സുഗന്ധം നൽകി. 
കിഷോർ കുമാറിന്റെ ഒരുപിടി ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച മെഡ്‌ലി പഴയ കാലത്തിലേയ്‌ക്കുള്ള മടക്കയാത്രയ്‌ക്ക്‌ ചിറക്‌ നൽകി. യേശുദാസിന്റെ പഴയ ഹിന്ദി ഗാനങ്ങളും ആസ്വാദകരുടെ ആവശ്യപ്രകാരം പാടി. ലതാമങ്കേഷ്‌ക്കറുടെ ഏക്‌ പ്യാർ കാ നഗ്‌മാ ഹേ എന്ന ഗാനത്തിനൊപ്പം സദസ്സും അലിഞ്ഞു ചേർന്നു. 
മറഡോണയുടെ ഇന്ത്യൻ സന്ദർശനങ്ങളിൽ അദ്ദേഹത്തിനൊപ്പം പല വേദികളിൽ പാടിയിട്ടുള്ളയാളാണ്‌ ചാൾസ്‌. അനശ്വര വിപ്ലവകാരി ചെഗുവേരയുടെ മകൾ അലെയ്‌ഡ ഗുവേരയുടെ ഇന്ത്യ സന്ദർശന വേളയിലെ സ്വീകരണ പരിപാടികളിലും ചാൾസ്‌ പാട്ട്‌ പാടി വാർത്തകളിൽ നിറഞ്ഞിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *