May 7, 2024

മെഗാ ജോബ് ഫെയർമന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അവസരങ്ങൾ പരിചയപ്പെടുത്തി വ്യോമ, നാവിക സേനകളും

0
Img 20220306 151029.jpg
മുട്ടിൽ:തൊഴില്‍ രംഗം വലിയ മാറ്റത്തിന് വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യ വികസനം അനിവാര്യമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍.  കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് വയനാടും ജില്ലാ ഭരണകൂടവും ചേര്‍ന്ന് മുട്ടിൽ ഡബ്ബ്യൂ . എം. ഒ കോളേജില്‍ സംഘടിപ്പിച്ച നൈപുണ്യ – 2022 മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷമി,  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി. മുഹമ്മദ് പരീത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അവസരങ്ങൾ പരിചയപ്പെടുത്തി വ്യോമ, നാവിക സേനകളും.
 മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ  നടന്ന നൈപുണ്യ മെഗാ ജോബ് ഫെയറിൽ ശ്രദ്ധേയമായി വ്യോമസേനയുടെയും നാവിക സേനയുടെയും സ്റ്റാളുകൾ. ഞായറാഴ്ച്ച രാവിലെ തൊഴിൽ മേള ആരംഭിച്ചത് മുതൽ തന്നെ യൂണിഫോം അണിഞ്ഞ ഉദ്യോഗസ്ഥരോട് വിവരങ്ങൾ ചോദിച്ചറിയാൻ  ഏറെ ഉദ്യോഗാർത്ഥികൾ എത്തി കൊണ്ടിരുന്നു.ഓരോരുത്തരോടും സെലക്ഷൻ  നടപടികളെ കുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും ഉദ്യോഗസ്ഥർ  വിശദീകരിച്ചു.  എങ്ങനെ വ്യോമസേനയിലും   നാവിക സേനയിലും എത്താമെന്നും , സേനകളിലെ സാധ്യതകളുമെല്ലാം  പങ്കുവെച്ചു. വ്യോമസേനയുടെ സ്റ്റാളിൽ നിന്ന്  ഔദ്യോഗിക മോബൈൽ അപ്ലിക്കേഷനായ MYIAF – ഉം പരിചയപ്പെടുത്തി. 
ജനുവരിയിൽ  വ്യോമസേന  ഓൺലൈനായും ഇന്നലെ നേരിട്ടും മുട്ടിൽ ഡ.ബ്ലു.എം.ഒ കോളേജിൽ   തൊഴിലവസരങ്ങൾ പരിചയപ്പെടുത്തിയിരുന്നു.  ഇരുനൂറോളം  ഉദ്യോഗാർത്ഥികളാണ് 
സേനയുടെ പബ്ലിസിറ്റി സ്റ്റാളുകളിൽ രജിസ്റ്റർ ചെയ്തത്. നാവിക സേനയുടെ പബ്ലിസിറ്റി സ്റ്റാളിൽ എൻ.സി.സി അംഗങ്ങളായ  ഉദ്യോഗാർത്ഥികളാണ് കുടുതലും പങ്കെടുത്തത്. സ്റ്റാളുകളിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ബ്രോഷറുകളും നോട്ടീസകളും വിതരണം ചെയ്തു.
.വ്യോമസേനയുടെ തൊഴിൽ പരിചയപ്പെടുത്തൽ  മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുമെന്ന് വ്യോമസേന ഉദ്യോഗസ്ഥരായ  പി.കെ ഷെറിൻ, ശ്യാംജിത്ത് എന്നിവർ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *