May 7, 2024

വയനാട്​ മെഡിക്കൽ കോളജ് പി.പി. യൂനിറ്റിന്‍റെ സീലിങ് അടർന്നുവീണു. ഏതാനും പേർക്ക് പരുക്ക്

0
Img 20220310 071823.jpg
മാനന്തവാടി: വയനാട്​ മെഡിക്കൽ കോളജ് പി.പി. യൂനിറ്റിന്‍റെ സീലിങ് അടർന്നുവീണു. കഴിഞ്ഞദിവസമാണ് സംഭവം. വാക്സിനും മറ്റും എടുക്കാൻ വന്നവരടക്കമുള്ളവരുടെ മേൽ സീലിങ് പതിച്ചെങ്കിലും വൻ അപകടം ഒഴിവായി. ചിലർക്ക് നിസ്സാര പരിക്കുപറ്റി. ഏതുസമയത്തും ബാക്കിഭാഗം സീലിങ്ങും താഴേക്കുപതിക്കാവുന്ന സ്ഥിതിയിലാണുള്ളത്. കോവിഡ് വാക്സിൻ യൂനിറ്റ്, കുട്ടികളുടെ ഇമ്യൂണൈസേഷൻ, പബ്ലിക് ഹെൽത്ത് പ്രോഗ്രാം തുടങ്ങിയവ പ്രവർത്തിക്കുന്നത് പി.പി യൂനിറ്റിലാണ്. നാലുമാസം മുമ്പാണ് ജില്ല ആശുപത്രി സൂപ്രണ്ട് ഓഫിസിന് മുകളിലത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന പി.പി യൂനിറ്റ് ഈ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. സൂപ്രണ്ട് ഓഫിസിന്റെ മുകൾ നിലയിൽ എയ്ഡ്സ് ട്രീറ്റ്മെന്റ് സെന്റർ (എ.ആർ.ടി.) ആണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കാലപ്പഴക്കമുള്ള കെട്ടിടത്തിലേക്ക് പി.പി യൂനിറ്റിന്റെ പ്രവർത്തനം മാറ്റിയത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. പി.പി യൂനിറ്റിലെ അപാകതകൾ ഉടനടി പരിഹരിച്ച്​ രോഗികളടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.”
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *