May 7, 2024

ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നൈപുണ്യശേഷി വികസന കോഴ്‌സുകള്‍ കൈമാറി

0
Img 20220310 081959.jpg
കല്‍പ്പറ്റ: ട്രൈബല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ നൈപുണ്യ വികസനശേഷി കോഴ്‌സുകള്‍ കൈമാറി. 'ഗോത്ര കൗശല്‍ അവോധ' എന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി. നിര്‍വഹിച്ചു. ടി. സിദ്ദിഖ് എം.എല്‍.എ.യുടെ ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. അവോധ എജ്യുടെക്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വയനാട്ടിലെ യുവ തലമുറയെ പരിപോഷിക്കാന്‍ ലക്ഷ്യമിട്ട് രാഹുല്‍ഗാന്ധി എം.പി. നടപ്പിലാക്കുന്ന റെയിന്‍ബോ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ പന്ത്രണ്ടാം ക്ലാസ്സ് വിജയിച്ച ഷെഡ്യൂള്‍ഡ് ട്രൈബല്‍ വിഭാഗത്തിലെ 100 വിദ്യാര്‍ത്ഥികള്‍ക്കാണ് എം.എല്‍.എ. കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോഴ്‌സുകള്‍ നല്‍കുന്നത്.
അവോധയെ പോലുളള സംരംഭങ്ങള്‍ ഇത്തരം ആശയങ്ങളിലൂടെ കൈകോര്‍ക്കുന്നത് സമൂഹത്തില്‍ വലിയ മാറ്റം വരുത്തുമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. മാതൃഭാഷയില്‍ തന്നെ പഠിക്കാന്‍ അവസരമൊരുക്കുന്ന അവോധയുടെ കോഴ്‌സുകള്‍ കല്‍പ്പറ്റയിലെ ട്രൈബല്‍ യുവതയ്ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
''ട്രൈബല്‍ വിഭാഗത്തിലെ നിരവധി കുട്ടികളാണ് വിദ്യാഭ്യാസം ഇടയ്ക്ക് വെച്ച് നിര്‍ത്തുന്നത്. ബിരുദവും ബിരുദാനന്തര വിദ്യാഭ്യാസവും നേടുന്നവര്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസ ശേഷം ഭൂരിഭാഗവും കാടുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് ജീവിക്കുകയാണ് പതിവ്. അവോധയുടെ കോഴ്‌സുകളിലൂടെ ഇവര്‍ക്ക് മുന്നില്‍ നിരവധി സാധ്യതകളെത്തും. പഠന ശേഷം അവോധ ജോലിയും ഉറപ്പാക്കും. ഇത് ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.'', സി.ഇ.ഒ. ജോസഫ് ഇ. ജോര്‍ജ് പറഞ്ഞു. അവോധയുടെ സി.എസ്.ആര്‍. പദ്ധതികളുടെ ഭാഗമായാണ് ഗോത്ര കൗശല്‍ നടപ്പിലാക്കുന്നത്.
ഫോട്ടോ ക്യാപ്ഷന്‍: രാഹുല്‍ ഗാന്ധി എം.പി. ഗോത്ര കൗശല്‍ അവോധ ഉദ്ഘാടനം ചെയ്യുന്നു. അവോധ സി.ഇ.ഒ. ജോസഫ് ഇ.ജോര്‍ജ് സമീപം
ഫോട്ടോ ക്യാപ്ഷന്‍: ടി.സിദ്ദീഖ് എം.എല്‍.എ.യും അവോധ സി.ഇ.ഒ. ജോസഫ് ഇ. ജോര്‍ജും വിദ്യാര്‍ത്ഥികളും ഗോത്ര കൗശല്‍ അവോധ ഉദ്ഘാടന വേളയില്‍
അവോധയെ കുറിച്ച്:
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അവോധ എജ്യുടെക് മാതൃഭാഷയില്‍ നൈപുണ്യശേഷി വികസന കോഴ്‌സുകള്‍ നല്‍കുന്ന നവസംരംഭമാണ്. മലയാളം, തമിഴ്, ഹിന്ദി, കന്നട, തെലുങ്ക്, ഇംഗ്ലീഷ്, അറബിക് എന്നീ ഏഴ് ഭാഷകളില്‍ കോഴ്‌സുകള്‍ ലഭ്യമാണ്. മൂന്ന് മാസം ഓണ്‍ലൈന്‍ പഠനം, മൂന്ന് മാസം ഇന്റേണ്‍ഷിപ്പ് എന്ന വിധത്തിലാണ് അവോധ കോഴ്‌സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പഠന ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അവോധ ജോലിയും ഉറപ്പാക്കുന്നു. 2800 രൂപ നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സുകള്‍ പഠിക്കാമെന്നതാണ് അവോധയുടെ ആകര്‍ഷണീയത. ജോലി ലഭിച്ച ശേഷം മാത്രം ഫീസ് പൂര്‍ണമായും നല്‍കിയാല്‍ മതി. എത്തിക്കല്‍ ഹാക്കിംഗ്, മെഡിക്കല്‍ കോഡിംഗ്, ടാലി, വീഡിയോ എഡിറ്റിംഗ്, എ.സി. മെക്കാനിക്, സെലിബ്രിറ്റി ബ്യൂട്ടീഷന്‍ എന്നിവയുള്‍പ്പടെ 25 കോഴ്‌സുകളാണ് അവോധയ്ക്കുളളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *