May 9, 2024

വേനൽ കത്തുന്നു മൃഗങ്ങൾ പലായനം തുടങ്ങി

0
Newswayanad Copy 1752.jpg
റിപ്പോർട്ട്‌ : സി.ഡി. സുനീഷ്
കൽപ്പറ്റ : വേനൽ കത്തി എരിയുമ്പോൾ 
ഭക്ഷണവും ,ദാഹജലവും തേടി മൃഗങ്ങളുടെ പലായനം തുടങ്ങി. 
കാടകങ്ങൾ അഗ്നിക്കിരയാക്കുകയും 
കാട് മരുഭൂമിയാകുകയും ചെയ്യുന്ന വാർത്തകൾ ദിനം തോറും ഇടം പിടിക്കുന്നു. 
മുൻ വർഷങ്ങളിൽ വരൾച്ച നേരിട്ട പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിൻ്റെ
ജാഗ്രത പ്രവർത്തനങ്ങൾ തുടങ്ങി. ഈ പ്രവർത്തനങ്ങൾ വനമേഖല ഉൾപ്പെടുന്ന പഞ്ചായത്ത് പ്രദേശങ്ങളിൽ കൂടി വേണം എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം .
സ്വഭാവീക വനങ്ങളല്ലാത്ത തോട്ടങ്ങൾ നീക്കാൻ വനം വകുപ്പ് നടപടി തുടങ്ങി എങ്കിലും പല വന മേഖലകളും തോട്ടങ്ങളാണ്. 
ഏക വിളത്തോട്ടങ്ങളിൽ സ്വഭാവീക വനത്തിൻ്റെ 
അഭാവം ഭക്ഷണവും ജലവും ഇല്ലാതാക്കുന്നു. 
വനത്തിൽ ചെറു കുളങ്ങളും പഴമരങ്ങളും നടാൻ പദ്ധതി ഉണ്ടെങ്കിലും ഇവ ഫല പ്രദമായി നടപ്പിലാക്കുന്നുവോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
വയനാട് വനമേഖലയോട് ചേർന്നു് കിടക്കുന്ന മൃഗങ്ങളുടെ പലായനവും നടക്കുന്നത് ,മനുഷ്യ – 
വന്യ മൃഗ സംഘർഷം രൂക്ഷമാക്കും.
വേനൽ കത്തി വരൾച്ച രൂക്ഷമാകുമ്പോൾ ജനവാസ കേന്ദ്രങ്ങളിൽ 
നടത്തുന്ന വരൾച്ചാ നിവാരണ പ്രവർത്തനങ്ങൾ വനമേഖലകളിൽ കൂടി വേണം എന്നാണ് ആവശ്യം ഉയരുന്നത്. 
ഓരോ ദിനവും വരൾച്ചയിലേക്ക് ദൂരം കുറഞ്ഞ് വരുന്ന സമയത്ത് ഇക്കാര്യത്തിൽ അടിയന്തര
നടപടിയാണ് ആവശ്യം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *