May 8, 2024

കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുളുക : അഖിലേന്ത്യാ കിസാന്‍ സഭ പ്രവര്‍ത്തക ക്യാമ്പ്

0
Newswayanad Copy 2262.jpg
 കല്‍പ്പറ്റ: മരണം വിതയ്ക്കുന്ന കോവിഡ് മഹാമാരിയാല്‍ കാര്‍ഷിക മേഖല സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടുകയാണ്. വിലത്തകര്‍ച്ചയും രോഗ, കീഡ ബാധയും വന്യമൃഗശല്യവും രാസവള ക്ഷാമവും വിലക്കയറ്റവും വരള്‍ച്ചയും പ്രളയവും തുടങ്ങി നിരവധി പ്രശ്‌നങ്ങളാല്‍ കര്‍ഷകര്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളി രക്ഷിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ പ്രവര്‍ത്തക ക്യാമ്പ് ആവശ്യപ്പെട്ടു. , എ . ഐ . കെ . എസ്  സംസ്ഥാന സെക്രട്ടറി തുളസീദാസ് മേനോന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അഡ്വ.കെ.ഗീവര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാജന്‍ മാസ്റ്റര്‍ ,സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, ഡോ.അമ്പി ചിറയില്‍, പി.എം.ജോയി, വി.ദിനേശ് കുമാര്‍, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.ബാങ്ക് ജപ്തി പിന്‍ വലിച്ച് കര്‍ഷകരെ സംരക്ഷിക്കുക, വയനാട് ജില്ലാ പാക്കേജിലെ 50 % തുക കാര്‍ഷിക മേഖലയ്ക്കാക്കായി നീക്കി വെക്കുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പൂര്‍ണ്ണമായും കാര്‍ഷിക മേഖലയില്‍ ഉപയുക്തമാക്കുക, വന്യമൃഗശല്യത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുക, എന്നീ ആവശ്യങ്ങളും പ്രവര്‍ത്ത ക്യാമ്പ് പ്രമേയത്തിലൂടെ ഉന്നയിച്ചു.പ്രസിഡന്റ് ആയി പി.എം.ജോയി സെക്രട്ടറിയായി ഡോ.അമ്പി ചിറയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *