May 8, 2024

ഇന്‍ഡ് എക്‌സ്‌പോ 2022 വ്യവസായ പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം

0
Newswayanad Copy 2272.jpg
കൽപ്പറ്റ : ജില്ലയിലെ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി വയനാട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഇന്‍ഡ് എക്‌സ്‌പോ 2022- വയനാട്' വ്യാവസായിക പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത അധ്യക്ഷത വഹിച്ചു ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എം. അനിഷ് നായര്‍ , വ്യവസായകേന്ദ്രം അസ്സി.ഡയറക്ടര്‍ എ. അബ്ദുള്‍ ലത്തീഫ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി. ഗോപന്‍ കുമാര്‍, ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണ്‍ പറ്റാനി, കെ എസ് എസ് ഐ ഐ എ സെക്രട്ടറി മാത്യൂ തോമസ് , ഉപജില്ലാ വ്യവസായ ഓഫീസര്‍ എന്‍. അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
മാര്‍ച്ച് 21 വരെ രാവിലെ 10 മുതല്‍ രാത്രി 8 വരെ നടക്കുന്ന മേളയിലേക്കുളള പ്രവേശനം സൗജന്യമാണ്. സൂഷ്മ സംരംഭങ്ങള്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങളെ വരെ ഉള്‍പ്പെടുത്തി അറുപതോളം സ്റ്റാളുകള്‍ മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വ്യാവസായ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, കൈത്തറി വസ്ത്രങ്ങള്‍ എന്നിവ ലഭ്യമാണ്. വയനാടന്‍ രുചികളുടെ കൈപുണ്യം വിളിച്ചോതുന്ന തനത് ഭക്ഷ്യമേള, മലനാടിന്റെ പൈതൃകം അടയാളപ്പെടുത്തുന്ന പണിയ, അടിയ, കുറുമ, നായ്ക്ക തുടങ്ങിയ ഗോത്രവിഭാഗങ്ങളുടെ കലാപ്രകടനങ്ങള്‍ എന്നിവയും ഉണ്ടാകും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *