ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ കാൽ കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റു ചെയ്തു

ബാവലി : ബാവലി എക്സ്സൈസ് ചെക്ക് പോസ്റ്റിൽ കാൽ കിലോകഞ്ചാവുമായി യുവാവ് അറസ്റ്റിലായി. മയക്കുമരുന്ന് വിരുദ്ധ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
ഇന്നലെ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസെപ്ക്ടർ സജിത് ചന്ദ്രനും പാർട്ടിയും ബാവലി ചെക്ക്പോസ്റ്റിൽ സംയുക്ത വാഹന പരിശോധനയിൽ കർണാടക ഭാഗത്ത് നിന്നും വന്ന കെ എൽ 11 ബി എം 1556 ഇയോൺ കാറിൽ കടത്തുകയായിരുന്ന 250 ഗ്രാം കഞ്ചാവ് കണ്ടെത്തി.കോഴിക്കോട് വെള്ളയിൽ ബീച്ച് ഭാഗത്ത് തൊടിയിൽ വീട്ടിൽ ജോതിഷ് ബാബുവിനെ വാഹന സഹിതം മാരക മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കേസെടുത്തു. ബൈരക്കുപ്പ ഭാഗത്ത് നിന്നും സ്ഥിരം കഞ്ചാവുമായി ഉദ്യോസ്ഥരെ കബളിപ്പിച്ചു കടന്നുപോകുന്ന പ്രതിയാണ് പിടിക്കപ്പെട്ടത്. ആർക്കാണ് കഞ്ചാവ് വിതരണം ചെയ്യുന്നതെന്നുള്ള അന്വേഷണം ആരംഭിച്ചു. പാർട്ടിയിൽ സി. ഇ .ഒ . മാരായ അൻവർ, സനൂപ്, ജയ്‌മോൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



Leave a Reply