അമേരിക്കൻ മലയാളി മനസ്സിൽ വായനാടിൻ്റെ സാന്നിദ്ധ്യം

കൽപ്പറ്റ : അമേരിക്കയിൽ നിന്നും
പബ്ലിഷ് ചെയ്യുന്ന 'മലയാളി മനസ്സ് '
ഓൺലൈൻ പത്രത്തിൻ്റെ
എഡിറ്റോറിയൽ ബോർഡിൽ
സുൽത്താൻ ബത്തേരി സ്വദേശിയും
എഴുത്തുകാരനുമായ ബൈജു തെക്കുംപുറത്തും.
പുതിയ കാലത്തിൻ്റെ വാർത്താ സ്പന്ദനമായ് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഓൺലൈൻ പത്രത്തിൻ്റെ മാനേജിംഗ് ഡയറക്ടർ
കോട്ടയം ശങ്കരത്തിൽ കുടുംബാംഗവും പ്രഗത്ഭ
മാധ്യമ പ്രവർത്തകനും
അമേരിക്കൻ വ്യവസായിയുമായ
രാജു ശങ്കരത്തിലാണ്.
മലയാള മനോരമയുടെ സീനിയർ എഡിറ്ററായിരുന്ന മാത്യുസ് ശങ്കരത്തിലാണ് മാനേജിംഗ് എഡിറ്റർ.
മലയാളി മനസ്സിൻ്റെ എഡിറ്റോറിയൽ സെക്ഷനിലേക്ക്
ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി പന്ത്രണ്ട് പേരെയാണ് തെരഞ്ഞെടുത്തത്.



Leave a Reply