വയനാട് സ്വദേശിയായ എയർ ഇന്ത്യ ക്യാബിൻ ക്രൂ സ്വർണ്ണം കടത്തവെ പിടിയിൽ

മാനന്തവാടി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി അനധികൃതമായി സ്വർണ്ണം കടത്താനുള്ള ശ്രമത്തിനിടയിൽ എയർ ഇന്ത്യ ക്യാബിൻ ക്രൂവായ വയനാട് സ്വദേശി പിടിയിലായി. എടവക കമ്മോം കുനിയിൽ ഷാഫിയാണ് 1487 ഗ്രാം സ്വർണ്ണ മിശ്രിതവുമായി കൊച്ചി കസ്റ്റംസ് പ്രിവന്റ്റ്റീവ് കമ്മീഷണറേറ്റ് പിടികൂടിയത്. ബഹ്റൈൻ കോഴിക്കോട് കൊച്ചി സർവീസ് നടത്തുന്ന വിമാനത്തിലെ ക്യാബിൻ ക്രൂവായ ഇയാൾ സ്വർണം കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൈകളിൽ സ്വർണ്ണം ചുറ്റിവെച്ച ശേഷം ഷർട്ടിന്റെ കൈ മൂടിയിട്ട് ഗ്രീൻ ചാനലിലൂടെ കടക്കാൻ ശ്രമിക്കവെയാണ് ഷാഫി പിടിയിലായത്.



Leave a Reply