April 29, 2024

മാലിന്യമുക്ത നഗര ഗ്രാമങ്ങള്‍: നാടെല്ലാം ഒരുമിക്കണം

0
Img 20230427 185256.jpg

കൽപ്പറ്റ : മാലിന്യമുക്ത വയനാടിനായി നാടെല്ലാം ഒരുമിക്കണമെന്ന് എന്റെ കേരളം തദ്ദേശവകുപ്പ് സെമിനാര്‍ അഭിപ്രായപ്പെട്ടു. ശുചിത്വ മാലിന്യ സംസ്‌കരണം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം കൊ്ണ്ട് ശ്രദ്ധേയമായി. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനം നല്‍കുന്ന ഹരിത കർമ്മ  സേനയുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ ഉറവിടത്തില്‍ തരം തിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം നടത്തുന്ന ഹരിത കര്‍മ്മസേനയ്ക്ക് മികച്ച പിന്തുണ ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം. ശുചിത്വ മേഖലയിലും മാലിന്യ സംസ്‌കരണത്തിലും ജില്ലയുടെ മുന്നേറ്റം വെല്ലുവിളികള്‍ എന്നിവയെല്ലാം സെമിനാര്‍ ചര്‍ച്ച ചെയ്തു. .ജില്ലയില്‍ കല്‍പ്പറ്റ നഗരസഭയുടെ കീഴില്‍ വെള്ളാരംകുന്നില്‍ സ്ഥാപിച്ച എഫ്.എസ്. ടി. പി പ്ലാന്റിലൂടെ കക്കൂസ് മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നു.
 ടോയ്ലറ്റ് മാലിന്യം പുഴകളിലും തോടുകളിലും, മറ്റു ജലാശയങ്ങളിലും തള്ളുന്നത് ഒഴിവാക്കുന്നു.
 ജലാശയങ്ങള്‍ മലിനമാകാതെ സംരക്ഷിക്കുന്ന കല്‍പ്പറ്റയിലെ
ബൃഹദ് പദ്ധതി മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മാതൃകയാണെന്ന് സെമിനാര്‍ വിലയിരുത്തി. കക്കൂസ് മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതകളെക്കുറിച്ചും അതില്‍ നിന്ന് പിടിപെടാവുന്ന ജലജന്യരോഗങ്ങളെക്കുറിച്ചും അവബോധം വര്‍ദ്ധിപ്പിക്കുന്നതിനുമായി ആവിഷ്‌കരിച്ച മലഭൂതം ക്യാമ്പയിനിനെ കുറിച്ചും ചര്‍ച്ച ചെയ്തു. ഒറ്റത്തവണ ഉപയാഗിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനവുമായി ബന്ധപ്പെട്ട ജില്ലയില്‍ പരിശോധനകള്‍ കാര്യക്ഷമമാണ്. ഖരമാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് മുട്ടില്‍, അമ്പലവയല്‍, തൊണ്ടര്‍നാട്, കല്‍പ്പറ്റ നഗരസഭ എന്നിവിടങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയും സെമിനാര്‍ ചര്‍ച്ച ചെയ്തു.
സെമിനാര്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ ഉദ്ഘാടനം ചെയ്തു.തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഷാജി ജോസഫ് ചെറുകരകുന്നേല്‍ അധ്യക്ഷത വഹിച്ചു.
ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ പി. അനൂപ്, അമ്പലവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീര്‍, കല്‍പ്പറ്റ നഗരസഭ സെക്രട്ടറി അലി അസ്ഹര്‍, തൊണ്ടര്‍നാട് പഞ്ചായത്ത് സെക്രട്ടറി വി. അലി, മീനങ്ങാടി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിധീഷ്, മുട്ടില്‍ പഞ്ചായത്ത് ഹരിത കര്‍മ്മസേന അംഗം ശാന്ത വേലായുധന്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ ജോമോന്‍ ജോര്‍ജ്, ദാരിദ്ര്യ ലഘൂകരണ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ പി.സി മജീദ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എഞ്ചിനീയര്‍ ശ്രീനിവാസന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ ഡോ. ആതിര രവി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ അജീഷ്, നവകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യന്‍, ക്ലീന്‍ കേരള കമ്പനി പ്രതിനിധി അക്ഷയ് തുടങ്ങിയവര്‍ പാനല്‍ അംഗങ്ങളായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *