May 8, 2024

പരിശുദ്ധ യല്‍ദോമോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ ഒന്ന് മുതൽ മൂന്ന് വരെ

0
Img 20230929 220413.jpg
 ബത്തേരി : യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ 2023 ഒക്ടോബര്‍ 1, 2, 3 (ഞായര്‍, തിങ്കള്‍, ചൊവ്വ) തീയതികളില്‍ വിപുലമായ പരിപാടികളോടെ ആചരിക്കുന്നു. മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലബാറില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആദ്യമായി ആരംഭിച്ചത് ഈ ദൈവാലയത്തിലാണ്. ആദ്യകാല കുടിയേറ്റക്കാരും അവരുടെ പിന്തുടര്‍ച്ചക്കാരും ഒരുമിച്ചുചേരുന്ന ദിവസങ്ങളാണ് മലങ്കരക്കുന്നിലെ പെരുന്നാള്‍. പരിശുദ്ധന്റെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഈ ദൈവാലയം നാനാജാതിമതസ്ഥരായ ആളുകള്‍ക്ക് ആശ്രയകേന്ദ്രമാണ്. 
2023 ഒക്ടോബര്‍ 1-ാം തീയതി രാവിലെ 7 മണിക്ക് പ്രഭാത പ്രാര്‍ത്ഥന, 8 മണിക്ക് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് 9.45ന് കൊടി ഉയര്‍ത്തുന്നതോടുകൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ ആരംഭിക്കും. രാത്രി 6 മണിക്ക് കോളിയാടി കുരിശിങ്കല്‍ സന്ധ്യാ പ്രാര്‍ത്ഥനയും തുര്‍ന്ന് 7 മണിക്ക് പ്രസംഗവും 7.30ന് നേര്‍ച്ചയും നടത്തപ്പെടും 2023 ഒക്ടോബര്‍ 2-ാം തീയതി വൈകിട്ട് 3.30ന് സേബല്‍ത്തോ കുടുംബയൂണിറ്റുകളുടെ സുവിശേഷ ഗാന സായാഹ്നം 5.30ന് മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം 6.00 ന് സന്ധ്യാ പ്രാര്‍ത്ഥന, തുടര്‍ന്ന് 7.00ന് പ്രസംഗം, 7.30ന് പ്രദക്ഷിണം, 8.00ന് ആശീര്‍വ്വാദം. 8.15ന് സ്‌നേഹവിരുന്ന്.
 2023 ഒക്ടോബര്‍ 3-ാം തീയതി രാവിലെ 7.30ന് പ്രഭാത പ്രാര്‍ത്ഥന, 8.30ന് മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തിലും വൈദീകശ്രേഷ്ഠരുടെ സഹ കാര്‍മ്മികത്വത്തിലും വി. മൂന്നിേേന്മല്‍ കുര്‍ബാന. വി. കുര്‍ബാന മദ്ധ്യേ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ തിരുശേഷിപ്പ് പേടകത്തില്‍നിന്ന് പ്രര്‍ത്ഥനാനിര്‍ഭരമായി പുറത്തെടുക്കുന്നു. വിശ്വാസികള്‍ക്ക് തിരുശേഷിപ്പ് വണങ്ങി അനുഗ്രഹം പ്രാപിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും. തുടര്‍ന്ന് വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളേയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും ആദരിക്കും, 11.15ന് ആഘോഷമായ പെരുന്നാള്‍ പ്രദക്ഷിണം താഴെ കുരിശിങ്കലേക്ക് നടത്തപ്പെടുന്നു. പെരുന്നാള്‍ ആശീര്‍വ്വാദത്തിനു ശേഷം ഉച്ചയ്ക്ക് 12.15ന് പെരുന്നാളില്‍ സബന്ധിക്കുന്ന എല്ലാ വിശ്വാസികള്‍ക്കും പൊതുസദ്യ ക്രമീകരിക്കുന്നു. തുടര്‍ന്ന് 1 മണിക്ക് കൊടി ഇറക്കുന്നതോടുക്കൂടി പെരുന്നാള്‍ ശുശ്രൂഷകള്‍ സമാപിക്കും.
  വികാരി ഫാ. വിപിന്‍ കുരുമോളത്ത്, ട്രസ്റ്റിമാരായ വിനോജി ഊരക്കാട്ടുമറ്റത്തില്‍, ജോയി ഇടയനാല്‍, സെക്രട്ടറി ഷാജി കുറ്റിപറിച്ചേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ എല്‍ദോ പോള്‍ മൂശാപ്പിള്ളില്‍ എന്നിവര്‍ പത്രകുറിപ്പില്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *