സുരഭിക്കവലയിൽ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു.
പുല്‍പ്പള്ളി: കടുവ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട്സുരഭിക്കവലയിൽ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു.
സുരഭിക്കവലയിലെ ജനവാസ കേന്ദ്രങ്ങളിലെ രൂക്ഷമായ കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സുരഭിക്കവലയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിക്കുന്നത്. നാല് ദിവസമായി പകല്‍പോലും ജനവാസ കേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. പ്രശ്നത്തിന് പരിഹാരമുണ്ടായാല്‍ മാത്രമേ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടയക്കുകയുള്ളുവെന്ന നിലപാടിലാണ് നാട്ടുകാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Leave a Reply